യൂറിക് ആസിഡ് 8 ലെറ്റേഴ്സ് ഉള്ള ഇംഗ്ലീഷ് വാക്ക് ആണ്.. അതിൻറെ നോർമൽ വാല്യൂവും എട്ട് ആണ്.. അത് മുകളിൽ ചെന്നാൽ എട്ടിൻറെ പണി കിട്ടും.. യൂറിക്കാസിഡ് കൂടുന്നതുകൊണ്ട് ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അത് മുട്ട് വേദന കാലുവേദന.. നീർക്കെട്ട് ഉണ്ടാവുക അതുപോലെ ഗൗട്ട് എന്ന പ്രശ്നമുണ്ടാക്കുക.. കാൽപാദങ്ങളിൽ ഒക്കെ ജോയിൻസ് ഒന്നും മടങ്ങാതിരിക്കുക.. ചിലപ്പോൾ നടുവേദനയും ഷോൾഡർ പെയിൻ ഒക്കെ ഉണ്ടാകുമ്പോഴും ഡോക്ടർമാർ പറയും യൂറിക്കാസിഡ് ഒന്ന് പരിശോധിച്ചു നോക്കൂ എന്ന്..
ഈ യൂറിക്കാസിഡ് കൂടുന്നത് വന്ധ്യതയ്ക്ക് കാരണം ആകുമോ.. കാരണം ആകാം.. അതുപോലെ ഡയബറ്റിസ് കൊളസ്ട്രോൾ ഹൈപ്പർ ടെൻഷൻ ഇങ്ങനെ മെറ്റബോളിക് സിൻഡ്രോം പെട്ട വില്ലന്മാർ ഇത്തരം കൂട്ടുകാരായിട്ടുള്ള വില്ലന്മാർ യൂറിക്കാസിഡ് കൂടിയ ആൾക്കാർക്ക് ഇതൊക്കെ ഉണ്ടോ എന്ന് സൈഡിലൂടെ പരിശോധിക്കുന്നത് നന്നായിരിക്കും..
ഫാറ്റി ലിവർ ഇത്തരത്തിൽ ഉള്ള ആളുകൾക്ക് കാണാറുണ്ട്.. ഈ യൂറിക്കാസിഡ് എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ പ്രോട്ടീൻസിന് ബ്രേക്ക് ഡൗൺ ചെയ്യുമ്പോൾ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്.. അപ്പോൾ പ്രോട്ടീൻസ് ഒരുപാട് നമ്മൾ സപ്ലിമെൻറ് ചെയ്യുമ്പോൾ അതായത് നമ്മൾ കഴിക്കുന്ന കരൾ പോലുള്ള അനിമൽസ് ഓർഗൻസ് ഇപ്പോൾ കോഴി ആണെങ്കിൽ കോഴിയുടെ ലിവർ ഉണ്ട്.. കോഴിയുടെ മാങ്ങ എന്നു പറയുന്ന ഒരു സാധനമുണ്ട്.. അതുപോലെ കോഴിയുടെ ഹാർട്ട് ഉണ്ട്.. ഇങ്ങനെയുള്ള ചില അവയവങ്ങൾ കഴിക്കുമ്പോൾ ഈ യൂറിക്കാസിഡ് കൂടാൻ വളരെ സാധ്യത കൂടുതലാണ്..
https://youtu.be/EB5BnSme9GE