ഇന്ന് ഞാൻ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ആസിഡ് റിഫ്ലക്റ്റ്സ് ആണ്.. ഒട്ടുമിക്ക ആളുകളിലും ഇന്ന് കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ആസിഡ് റിഫ്ലക്സ്.. അഥവാ പുളിച്ചു തികട്ടൽ എന്ന് പറയും.. ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഇവ.. ഒട്ടുമിക്ക ആളുകളിലും നമ്മുടെ ഭക്ഷണരീതികൾ കൊണ്ടും.. ഉറക്കം അതുപോലെ ടെൻഷൻ കൊണ്ടും ഒക്കെ ഉണ്ടാകുന്ന ഒരു വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണത്.. സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കഴിച്ചു കഴിഞ്ഞാൽ അന്നനാളത്തിലൂടെ ഭക്ഷണം നേരെ വയറിലേക്ക് ഇറങ്ങിച്ചെല്ലും അവിടെയുള്ള സിഞ്ചർ അടഞ്ഞു പോവുകയും ചെയ്യുന്നു..
പക്ഷേ ഇങ്ങനെ ഒരു ബുദ്ധിമുട്ടുള്ള ആളുകളിൽ എന്തു പറ്റും എന്ന് വച്ചാൽ ഈ ഒരു സ്വിഞ്ചർ അടയാതിരിക്കുകയും ഡൈജഷൻ നടക്കാതിരിക്കുകയും നമ്മൾ എന്തെങ്കിലും പണി ചെയ്യുമ്പോൾ കുനിയുമ്പോഴും മറ്റും അത് പുറത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.. ഇത്തരമൊരു പ്രശ്നമാണ് പുളിച്ചു തികട്ടൽ എന്ന് പറയുന്നത്.. പ്രധാനമായിട്ടും ഈ ഒരു അസുഖത്തിന്റെ പ്രധാന കോഴ്സ് എന്ന് പറയുന്നത് ഹറി.. വറി.. കറി എന്നാണ്.. വറി എന്നുവച്ചാൽ നമുക്ക് എന്തെങ്കിലും മാനസിക പിരിമുറുക്കം അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ പേടി അങ്ങനെ എന്തെങ്കിലും.. കറി എന്നുവച്ചാൽ നമ്മുടെ ഭക്ഷണരീതി തന്നെയാണ് പ്രധാനമായിട്ടും ഈ ഒരു ബുദ്ധിമുട്ടിന് കാരണം..
അപ്പോൾ നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. വിരുദ്ധാഹരങ്ങൾ അതുപോലെ ഹോട്ടലിൽ നിന്ന് വാങ്ങിച്ചു കഴിക്കുന്ന ഭക്ഷണങ്ങൾ അതുപോലെ സ്പൈസി ആയിട്ട് ഓയിലി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും.. അതുപോലെ അമിതമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന ആളുകൾക്ക് ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നു.. അതുപോലെ ഉച്ച ഉറക്കം പ്രധാനമായും മാറ്റേണ്ട ഒരു കാര്യമാണ്.. ഇത് വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം കൂടിയാണ് ഉച്ച ഉറക്കം എന്ന് പറയുന്നത്..