പ്രിവന്റ് ചെയ്യുന്നതാണ് നമ്മൾ അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത്.. അതുകൊണ്ടുതന്നെ നമ്മളെല്ലാവരും വാക്സിനേഷൻ എടുക്കാറുണ്ട് പല അസുഖങ്ങൾക്കും.. റാബിസ് വാക്സിനേഷനും അത്തരത്തിൽ ഒന്നാണ്.. പക്ഷേ നമ്മൾ ഈ വാക്സിനേഷൻ എടുക്കുന്നത് കറക്റ്റ് സമയത്ത് അല്ല എന്നുണ്ടെങ്കിൽ അതുകൊണ്ട് ഉപയോഗമില്ലാതെ പോകും.. അതാണ് ഇന്ന് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം.. പലപ്പോഴും റാബിറ്റ് വാക്സിനേഷൻ ആണെങ്കിലും ബാക്കിയുള്ള അതായത് ടിബിക്കുള്ള വാക്സിനേഷൻ ബിസിജി അത് ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതാണ്.. അതുപോലെ മറ്റു പലതരത്തിലുള്ള ന്യൂമോണിയക്കുള്ള വാക്സിനേഷൻ കൊടുക്കാറുണ്ട്..
അതുപോലെ വിദേശങ്ങളിൽ ഒക്കെ എല്ലാ ആളുകൾക്കും നിർബന്ധമായും നൽകുന്ന ഒരു വാക്സിനേഷൻ ഉണ്ട് ഫ്ലൂഷോട്ട് അല്ലെങ്കിൽ ഫ്ലുജാബ് എന്നുപറയുന്ന വാക്സിനേഷൻ.. അതായത് നമുക്ക് സാധാരണ വരുന്ന പനി ജലദോഷം തുടങ്ങിയ ജലദോഷപനികൾ അതിനെയെല്ലാം നമ്മൾ ഒരൊറ്റ പേരിൽ പറയും ഫ്ലൂ എന്ന്.. അതിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്..
നമ്മുടെ ഈ കോവിഡും ഇതിൽ ഉൾപ്പെടുന്ന ഒന്നായിരുന്നു.. അപ്പോൾ ഈ വാക്സിനേഷൻ എടുക്കുന്നത് വഴി ജലദോഷവും പനിയും തീരെ വരികയില്ല എന്നല്ല കാരണം ഇത് പലതരത്തിലുള്ള വൈറസ് ഉണ്ട്.. അതുകൊണ്ടുതന്നെ ഈ വാക്സിനേഷൻസ് എല്ലാം ഓരോ തവണയും പുതുക്കിയാണ് വരുന്നത്..
https://youtu.be/YmJ9rbP9Szo