ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് തൈറോയ്ഡ് എന്ന അവയവത്തെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ്.. നമുക്കറിയാവുന്ന പോലെ ശരീരത്തിൽ പലതരം ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട് അതിൽ ഒന്നാണ് തൈറോയ്ഡ്.. തൈറോയ്ഡ് നമ്മുടെ തൊണ്ടയുടെ മുൻവശത്തായി ഉള്ള ഗ്രന്ഥിയാണ്.. അതിനെ ബാധിക്കുന്ന ഒരുപാട് അസുഖങ്ങൾ ഉണ്ട്.. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. ഒന്നാമത്തെ ഏതൊരു ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ആയാലും അതിൻറെ പ്രവർത്തനം കൂടുകയോ കുറയുകയോ ചെയ്യാം..
തൈറോയ്ഡിലും അത് സംഭവിക്കാം.. അതിന്റെ പ്രവർത്തനം കൂടുന്നതിന്റെ അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നു അതുപോലെതന്നെ അതിൻറെ പ്രവർത്തനം കുറഞ്ഞാൽ അതിന് ഹൈപ്പോതൈറോസിസം എന്ന് പറയുന്നു.. അതുപോലെ തന്നെ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ അകത്ത് മുഴകൾ ഉണ്ടാവാം.. അങ്ങനെ മുഴകൾ ഉണ്ടാകുന്നതിനെ ആണ് ഗോയിറ്റർ എന്ന് പറയുന്നത്.. ഇനി നമ്മൾ നോക്കാൻ പോകുന്നത് ഈ ഓരോ അസുഖത്തിന്റെയും ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ്..
ഹൈപ്പോ തൈറോയ്ഡിസം എന്ന അവസ്ഥയിൽ ഒന്നാമത്തേത് ഹോർമോൺ ഉൽപാദനം കുറയും.. അതുകൊണ്ട് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ഒന്നാമത്തേത് രോഗിക്ക് വെയിറ്റ് കൂടുക.. അതുപോലെ തന്നെ ഒരുപാട് ക്ഷീണം അനുഭവപ്പെടുക.. വിശപ്പ് കുറയുക..സ്ത്രീകളിൽ ആണെങ്കിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.. ഹൈപ്പർ തൈറോയിഡിസം എന്ന അവസ്ഥയിൽ നേരെ വിപരീതം ആയിരിക്കും.. വെയിറ്റ് കുറയുക.. വിശപ്പ് കൂടുക.. വിയർക്കുക.. നെഞ്ചിടിപ്പ് ഉണ്ടാകുക അത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാവും.. അപ്പോൾ ഹൈപ്പോ തൈറോയിസം ഹൈപ്പർ തൈറോയ്ഡിസം ഇവ രണ്ടും പ്രവർത്തനത്തിന്റെ രണ്ട് അറ്റങ്ങളാണ് കാണിക്കുന്നത്..