തലകറക്കം ഛർദ്ദി.. എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമ്പോൾ ശർദ്ദിച്ച വാളു വെച്ച് കുഴഞ്ഞുപോകുന്ന ഒരു വൃത്തികെട്ട അസുഖം.. അതുപോലെ മൈഗ്രേൻ.. എന്നും രാവിലെ എണീക്കുമ്പോൾ ഉണ്ടാകുന്ന കഠിനമായ തലവേദന.. ഈ തലവേദന ഇങ്ങനെ കൂടിക്കൂടി വന്ന് നമ്മുടെ തലയിൽ ഒരു ഹെഡ് ഐക്ക് വരുക.. തല പൊട്ടിപ്പോകാൻ തോന്നുന്ന പോലെയുള്ള വേദന.. അവസാനം തല പൊട്ടി പോയില്ലെങ്കിലും നമ്മൾ ആകെ മൊത്തം ശർദിച്ച് കുഴഞ്ഞുപോകുന്ന അവസ്ഥ.. ശർദ്ദിച്ചു കഴിയുമ്പോൾ ആ തലവേദനയ്ക്ക് അല്പം ആശ്വാസമുണ്ടാകും..
ഇത് ഒരു പ്രത്യേക തരത്തിലുള്ള തലവേദനയാണ്.. ഇതൊക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സംഗതി കൂടിയാണ്.. നമ്മൾ ആദ്യം പറഞ്ഞ തലകറക്കവും അതുപോലെ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തലകറക്കവും.. ഈ പറയുന്ന മൈഗ്രേൻ റിലേറ്റഡ് ആയിട്ടുള്ള തലവേദനയും ഒക്കെ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഗതികളാണ്..
ഇതിൻറെയൊക്കെ മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചെവിയാണ്.. ചെവി കേൾക്കാൻ ഉപയോഗിക്കുന്നതല്ലേ എന്ന് പലർക്കും തോന്നിയേക്കാം.. ചെവി കേൾക്കാൻ വേണ്ടി മാത്രമുള്ളതല്ല.. നമ്മുടെ ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ചില അവയവങ്ങൾ നമ്മുടെ ചെവിക്ക് ഉള്ളിലുള്ള ഇന്റേണൽ ഇയർ എന്ന ഭാഗത്തുണ്ട്.. ഈ ഇന്റേണൽ ഇയറിൽ ഉള്ള ചില ദ്രാവകങ്ങൾ.. അതിൽ കുറച്ച് കാൽസ്യം ക്രിസ്റ്റൽസ് ഉണ്ട്.. അതായത് ചെറിയ തരികൾ..
https://youtu.be/fdvhxav9OjY