നമ്മൾ കഴിഞ്ഞ വീഡിയോയിൽ ഡിസ്കസ് ചെയ്തത് കുട്ടികളെ അടിക്കാൻ പാടുണ്ടോ.. വടിയെടുക്കണം അല്ലെങ്കിൽ കണ്ണ് ഉരുട്ടണം എന്നുള്ള ഒരു നിർബന്ധം ഉണ്ടോ കുട്ടികളെ വളർത്താൻ എന്നുള്ള വിഷയത്തെക്കുറിച്ച് ആയിരുന്നു.. നമുക്ക് അതിൻറെ തുടർച്ച പോലെ ഇന്ന് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത് കുട്ടികളുടെ മാനസിക വികാസത്തിനും ബുദ്ധിവളർച്ചയ്ക്കും സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്.. അവരെ മിടുക്കരായി വളർത്താൻ ആയിട്ട് നമുക്ക് ബാക്കി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്..
നമ്മൾ ആദ്യത്തെ വീഡിയോയിൽ പറഞ്ഞിരുന്നു നമ്മൾ നമ്മുടെ ഫസ്റ്റ്ട്രേഷൻ എല്ലാം കുട്ടികളിൽ തീർക്കുന്ന ആളുകൾ പ്രത്യേകം ശ്രദ്ധിക്കുക കാരണം പലപ്പോഴും ജോലിത്തിരക്കുകൾ ആയിരിക്കുന്ന അച്ഛനും അമ്മയ്ക്കും എനിക്ക് ദേഷ്യം വരും കേട്ടോ എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും എന്നുള്ള ഒരു മെസ്സേജ് നമ്മൾ പരോക്ഷമായി അവരിലേക്ക് എത്തിക്കാതെ നമ്മൾ തന്നെ ശ്രദ്ധിക്കണം..
കാരണം എൻറെ ദേഷ്യം സങ്കടം എല്ലാം എന്റേത് മാത്രമാണ്.. അതുകൊണ്ട് ഒരിക്കലും കുട്ടികളെ ബാധിക്കുന്ന രീതിയിലേക്ക് ഇട വരാൻ പാടില്ല എന്നുള്ളതാണ് അച്ഛൻ അമ്മയും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.. അതേപോലെ ശിക്ഷ എന്ന് പറയുന്നത് ദേഹോപദ്രവം ഏൽപ്പിക്കുന്ന ശിക്ഷയേക്കാൾ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം അവരുടെ എന്റർടൈൻമെന്റ് കട്ട് ചെയ്തു കളയുക എന്നതാണ്..