വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലത്തിൽ കൂടി രക്തം പോവുക എന്നത്.. ഇത് ഒരു കോമൺ പ്രശ്നമാണെങ്കിലും പലപ്പോഴും പേടി കാരണം കൊണ്ട് നാണക്കേട് കൊണ്ടു പലപ്പോഴും ഡോക്ടർമാരെ കാണിക്കുകയോ പരിശോധിക്കുകയും ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്യുന്ന ആൾക്കാർ വളരെ കുറവാണ്.. അത് ചിലപ്പോൾ അവരുടെ അടുത്ത വീട്ടുകാരോട് ബന്ധുക്കളോടും കൂട്ടുകാരോട് പോലും പലരും പറയാറില്ല.. അതുകൊണ്ടുതന്നെ ഈ ലോകലക്ഷണത്തിന് പലപ്പോഴും അശാസ്ത്രീയമായ ചികിത്സ രീതികൾ സ്വീകരിക്കുകയും.
ഒറ്റമൂലികൾ സ്വീകരിക്കുകയും അത്തരം ചികിത്സാരീതികൾ എടുക്കുന്നതുകൊണ്ട് അത് കൂടുതൽ കോംപ്ലിക്കേഷൻലേക്ക് വരികയും അത് ചികിത്സ കൂടുതൽ ബുദ്ധിമുട്ട് ആക്കുകയും ചെയ്യാറുണ്ട്.. മറ്റ് ചില ആളുകളാണെങ്കിൽ മലത്തിൽ കൂടെ രക്തം പോകുന്നത് അതെല്ലാം പൈൽസിന്റെ ലക്ഷണമാണ് എന്ന് കരുതി അതിൻറെ ട്രീറ്റ്മെൻറ് എടുക്കുകയും.
ചിലപ്പോൾ അതിലും സീരിയസ് ആയിട്ടുള്ള രോഗം ഉണ്ടെങ്കിൽ അത് മിസ്സ് ചെയ്യുകയും അതുകാരണം ട്രീറ്റ്മെൻറ് വീണ്ടും കോംപ്ലിക്കേറ്റഡ് ആവുകയും ചെയ്യുന്നത് കാണാറുണ്ട്.. എന്തൊക്കെയാണ് മലത്തിൽ സാധാരണ രക്തം കാണാറുള്ള കാരണങ്ങൾ എന്ന് നമുക്ക് നോക്കാം.. പ്രധാനമായും മൂന്നു കാരണങ്ങളാണ് നമ്മൾ കണ്ടുവരാറുള്ളത്.. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് ഹെമറോയിഡ്സ്..