ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം മലദ്വാരത്തിൽ വരുന്ന രോഗങ്ങൾ.. മലദ്വാരത്തിൽ നമുക്ക് വരുന്നത് മൂന്ന് പ്രത്യേക രോഗങ്ങളാണ്.. അത് മൂന്നും മെഡിക്കൽ ടേം ഒന്ന് ഫിഷർ എന്ന് പറയും.. രണ്ടാമത്തേത് പൈൽസ് എന്ന് പറയും.. അല്ലെങ്കിൽ ഹെമറോയിഡ് എന്ന് പറയും.. മൂന്നാമത്തെത് ഫിസ്റ്റുല എന്ന് പറയും.. നമുക്ക് ഈ മൂന്ന് രോഗങ്ങളാണ് പൊതുവെ മലദ്വാരത്തിൽ 95% ആളുകൾക്കും വരുന്നത്.. നമുക്ക് ഈ മൂന്നു രോഗങ്ങളെ കുറിച്ച് ആദ്യം മനസ്സിലാക്കാം.. ആദ്യം സംസാരിക്കാൻ പോകുന്നത് ഫിഷർ എന്ന രോഗത്തെക്കുറിച്ചാണ്..
ഫിഷർ എന്നു പറഞ്ഞാൽ നമ്മുടെ മലദ്വാരത്തിൽ വരുന്ന ഒരു പൊട്ടൽ ആണ്.. ഇതുകൊണ്ട് ആൾക്കാർക്ക് എന്താണ് ബുദ്ധിമുട്ട് ഉണ്ടാവുന്നത്.. ഒന്നാമത്തേത് മോഷൻ പാസ് ചെയ്യുമ്പോൾ പുകച്ചിലുണ്ടാകും രണ്ടാമത്തേത് ചിലപ്പോൾ ബ്ലഡ് അതിൽ കൂടി പാസ് ചെയ്യും.. അതുപോലെ മലം പുറത്തേക്ക് വരുവാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാകും..
ഇത്തരം ലക്ഷണങ്ങളാണ് രോഗികൾക്ക് സ്ഥിരമായി വരുന്നത്.. ഈ ഫിഷർ എന്തുകൊണ്ടാണ് വരുന്നത്.. നമ്മുടെ ആഹാരത്തിൽ ഫൈബർ കണ്ടന്റ് കുറവ് ആകുമ്പോൾ ഇറച്ചി കൂടുതൽ കഴിക്കുന്ന ആളുകൾക്ക് നമ്മുടെ മലം കൂടുതൽ ഹാർഡ് ആയി കല്ലുപോലെ ആവും.. ഇത്രയും ബുദ്ധിമുട്ടി മലം പാസ് ചെയ്യുമ്പോൾ അവിടെ പൊട്ടൽ ഉണ്ടാകും ഇതിനെയാണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്..