ഇന്ന് നമ്മൾ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസാരിക്കാൻ പോകുന്നത് നമ്മൾ സ്ഥിരമായി ചെറിയ പ്രായത്തിലുള്ള കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെയുള്ള ആൾക്കാരിൽ കാണുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറിയൻ ഡിസീസ് എന്ന രോഗത്തെക്കുറിച്ച് ആണ്.. ഇപ്പോൾ ചുരുക്കത്തിൽ പറയുകയാണെങ്കിൽ നമുക്ക് സാധാരണ ഏതെങ്കിലും ഒരു സ്ത്രീ അമിതവണ്ണം ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കൊണ്ട് നല്ലോണം വെയിറ്റ് കൂടുകയാണെങ്കിൽ അല്ലെങ്കിൽ അമിതവണ്ണത്തിലേക്ക് പോവുകയാണ്..
ഈ സമയത്ത് മുഖത്ത് മുഖക്കുരുവും കുറെ രോമവളർച്ചയും അതുപോലെ ആർത്തവം റെഗുലർ ആയിട്ട് വരാത്ത ഒരു സ്ത്രീ.. അതല്ലെങ്കിൽ കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ആവാൻ ബുദ്ധിമുട്ട് ആവുന്ന സ്ത്രീകൾ.. ഈയൊരു കാറ്റഗറിയിലാണ് നമ്മൾ പിസിഒഎസ് എന്ന ഒരു രോഗത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ.. നമ്മൾ സാധാരണക്കാർക്ക് ഇടയിൽ എന്നും കാണാറുള്ളതാണ് ഒരുപാട് രോഗികൾ ഓ പിയിൽ വന്ന് പറയും സാർ എനിക്ക് പിസിഒഎസ് ഉണ്ട്. അതല്ലെങ്കിൽ പിസിഒഡി രോഗം ഉണ്ട് എന്ന്.
പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇതിന് എന്താണ് അർത്ഥം അല്ലെങ്കിൽ പിസിഒഎസ് എന്ന് പറയുന്നത് എന്തുകൊണ്ടാണ്.. പിസിഒഎസ് എന്നതിന്റെ ഭാഗമായിട്ട് മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ഒന്നാമത്തെ പിരിയഡ്സ് കൃത്യമായി വരാറില്ല. അല്ലെങ്കിൽ ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ആർത്തവം ഉണ്ടാകുന്നത്.. രണ്ടാമത്തെ ഒരു ലക്ഷണം മുഖക്കുരുവും അമിത രോമം വളർച്ചയും നമുക്ക് കാണാം. ഇതിൻറെ കൂടെ അമിതവണ്ണവും ഉൾപ്പെടുത്താം..