ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം ഗർഭം ധരിക്കുന്നതിനു മുൻപ് ഉള്ള കരുതലുകളെ പറ്റിയാണ്.. എല്ലാ പ്രഗ്നൻസിയും കൂടുതൽ ശ്രദ്ധയോടുകൂടി ചെയ്യുന്നതായിരിക്കും നമുക്ക് ശാരീരികമായിട്ടും മാനസികമായിട്ടും ഒരു കുട്ടിയെ സ്വീകരിക്കാനുള്ള സാഹചര്യം ആകുമ്പോൾ മാത്രം പ്രഗ്നൻസി സ്വീകരിക്കുകയാണ് ഏറ്റവും നല്ലത്.. ആളുകളും പ്രഗ്നൻറ് ആയി കഴിഞ്ഞതിനുശേഷം ആണ് വിചാരിക്കുന്നത് അയ്യോ ഈ പ്രഗ്നൻസി വേണ്ടായിരുന്നു.. ഇപ്പോൾ ഗർഭം വേണ്ട ഇത് അലസിപ്പിക്കണം..
പഠിക്കുകയാണ് പരീക്ഷ ഉണ്ട്.. വേറെ രാജ്യത്തിലേക്ക് പോകാൻ വിസ കിട്ടി.. അല്ലെങ്കിൽ മൂത്ത കുട്ടിക്ക് ആറുമാസം മാത്രമേ ആയിട്ടുള്ളൂ.. നമ്മൾ മാനസികമായി റെഡിയായി കഴിഞ്ഞതിനുശേഷം മാത്രമേ പ്രഗ്നൻറ് ആവാൻ പറ്റുള്ളൂ.. അതുപോലെ ശാരീരികമായ പ്രിപ്പറേഷൻസ് എന്ന് പറഞ്ഞാൽ നമ്മൾ ആദ്യമേ കൂടുതൽ വെയിറ്റ് ഉണ്ടെങ്കിൽ നിർബന്ധം ധരിക്കാനും ബുദ്ധിമുട്ട് ഉണ്ടാവും..
അതുപോലെ അബോർഷൻ ആവാനും സാധ്യത ഉണ്ടാവും.. അപ്പോൾ എപ്പോഴും നമ്മൾ ഒരു ഉത്തമ വെയിറ്റ് നമ്മുടെ ഉയരത്തിൽ നിന്ന് 105 കുറച്ചാൽ 165 സെൻറീമീറ്റർ ഉള്ള ഒരു വ്യക്തി 60 കിലോ മാത്രം മതി.. അതിൽ നിന്ന് ഒരുപാട് വെയിറ്റ് കൂടുതലുള്ള വ്യക്തികൾ അത് കുറയ്ക്കാൻ ശ്രമിക്കുക.. അതിനുശേഷം മാത്രം ഇതിനെ ട്രൈ ചെയ്യുക.. പ്രത്യേകിച്ച് പിസിഒഡി ഉള്ള ആളുകൾക്ക് ശരീരഭാരവും ഉണ്ടെങ്കിൽ ഗർഭം ധരിക്കാനും ബുദ്ധിമുട്ട് അതുപോലെതന്നെ അത് ധരിച്ചാലും അത് 25% അബോർഷൻ ആയി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്..