ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സൈനസൈറ്റിസ് എന്ന രോഗത്തെപ്പറ്റിയാണ്.. ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണം സൈനസൈറ്റിസ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു രോഗമാണ്.. പലപ്പോഴും രോഗികൾക്ക് കരുതുന്ന പോലെ ആവണമെന്നില്ല ഈ സൈനസൈറ്റിസ് രോഗലക്ഷണങ്ങൾ.. അപ്പോൾ ആദ്യം സൈനസ് എന്താണെന്ന് പറയാം.. അതായത് നമ്മുടെ മൂക്കിനു ചുറ്റും അല്ലെങ്കിൽ കണ്ണിന് ചുറ്റും വായു നിറഞ്ഞ അറകളാണ് സൈനസ് എന്നുപറയുന്നത്..
ഈ സൈനസ് എല്ലാം മൂക്കിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ചെറിയ ദ്വാരങ്ങളിലൂടെയാണ്.. എന്നാൽ ഈ ദ്വാരങ്ങൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അടഞ്ഞു കിടക്കുകയാണെങ്കിൽ അവിടെ അണുബാധ വരികയും.. അതുമൂലം പഴുപ്പ് വരുകയും ചെയ്യുന്നതുകൊണ്ടുള്ള ലക്ഷണങ്ങളാണ് പലപ്പോഴും രോഗികൾ നമ്മുടെ അടുത്തേക്ക് വരുന്നത്..
അപ്പോൾ എന്താണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.. എന്തൊക്കെയാണ് അതിന്റെ പ്രധാന ലക്ഷണങ്ങൾ.. അതിൽ നിന്നുള്ള ഒരു തെറ്റിദ്ധാരണ കുറച്ച് ആദ്യം പറയാം.. പലപ്പോഴും രോഗികൾ തലവേദന എന്ന് പറയുന്ന ലക്ഷണങ്ങൾ സൈനസൈറ്റിസില് ആദ്യം വരില്ല.. സാധാരണ മൂക്ക് സംബന്ധമായ ലക്ഷണങ്ങളാണ് ആദ്യം വരുന്നത്..