ടെൻഷൻ കൊണ്ട് കൂടുതലായി ഉണ്ടാകുന്ന അസുഖങ്ങൾ.. ഇവയുടെ പ്രധാന ലക്ഷണങ്ങളും ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സൈക്കോ സോമാറ്റിക് മെഡിസിൻസ്.. അഥവാ സൈക്കോളജിക്കൽ കാരണങ്ങൾ കൊണ്ട് ശാരീരികമായ അസുഖങ്ങൾ ഉണ്ടാവുകയോ.. ഉള്ള അസുഖങ്ങൾ കൂടുകയോ ചെയ്യും എന്നാണ് ഇവ കൊണ്ട് ഉദ്ദേശിക്കുന്നത്.. ഉദാഹരണമായി നമ്മൾ ഏറ്റവും കൂടുതൽ സൈക്കോ സമാറ്റിക് ഡിസോഡർ എന്നും പറയുന്നത് തലവേദന..

ടെൻഷൻ കൊണ്ട് ഉണ്ടാകുന്നതുമുണ്ട് മൈഗ്രേൻ ഉണ്ട്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ നമുക്ക് ഒന്നു നോക്കാം.. സൈക്കോ സമാറ്റിക് ഡിസോഡറിലെ ശരീരത്തിന് പെർമനന്റ് ഡാമേജ് ഉണ്ടായിക്കൊള്ളണമെന്നില്ല.. ഉദാഹരണത്തിന് മൈഗ്രേൻ.. മൈഗ്രേൻ വരുമ്പോൾ താൽക്കാലികമായി രക്തധമനങ്ങളിൽ ഡയിലിറ്റേഷൻ ഉണ്ടാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു..

മിക്കവാറും ഒരു സൈഡിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.. തലവേദനയുടെ കൂടെ തന്നെ മിക്കവാറും ശർദ്ദി.. കണ്ണിൽ ഇരുട്ടു കയറുക.. ആ സൈഡിലുള്ള ചെവികളിൽ കേൾവിക്ക് കുറവ് വരാം.. ഇത് പലപ്പോഴും വരുന്നത് ടെൻഷൻ കൂടുമ്പോൾ ആണ്.. അല്ലാതെയും ഇതിന് പല കാരണങ്ങളുണ്ട്.. ഫാമിലിയിലാണ് കൂടുതലായും ഈ പ്രശ്നം വരുന്നത്.. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ടെൻഷൻ തന്നെയായിരിക്കും.. ഏറ്റവും കൂടുതൽ സൈക്കോ സമാറ്റിക് പ്രോബ്ലംസ് വരുന്നത് സ്കിന്നിലാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഓർഗൺ സ്കിൻ ആണ്..

Leave a Reply

Your email address will not be published. Required fields are marked *