എല്ലാവരും വളരെയധികം കഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട വേദനയാണ് നടുവേദന.. ഒരു തവണയെങ്കിലും ജീവിതത്തിൽ നടുവേദന വന്നു പോകാത്ത ആളുകൾ വളരെ കുറവായിരിക്കും.. നടുവേദന നമ്മൾ ആദ്യമായി ശ്രദ്ധിക്കുമ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നടുവേദന ഉണ്ടാവുന്നത്.. പല പല കാരണങ്ങൾ കൊണ്ട് ഉണ്ടാവും..
ഒരുപാട് സമയം നമ്മൾ നിൽക്കുകയും ഇരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാവും.. അതുപോലെ ഒരുപാട് കാലം ചെല്ലുമ്പോൾ ഡിസ്കിന് തേയ്മാനം വരാം.. അങ്ങനെ പലതരം കാരണങ്ങൾ കൊണ്ട് നടുവ് വേദനകൾ വരാം.. ഇപ്പോൾ നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നത് നടുവ് വേദന ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്..
നടുവ് വേദന വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യം പറയാം.. ആദ്യമായിട്ട് ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുന്ന ശീലം… നല്ലപോലെ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക.. ശരീരഭാരത്തിന് അനുസരിച്ചാണ് നമ്മൾ വെള്ളം കുടിക്കേണ്ടത്.. വെള്ളം കുടിക്കുമ്പോൾ അരമണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കുക.. സാധാരണ 60 കിലോ ഭാരമുള്ള ഒരു വ്യക്തിയാണെങ്കിൽ മൂന്ന് ലിറ്റർ വെള്ളം എങ്കിലും ഒരു ദിവസം കുടിക്കണം.. അത് കൃത്യമായ ഇടവേളകളിൽ കുടിക്കുക..