ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം സാധാരണമായ ബാക്ക് പെയിൻ.. സാധാരണ നടുവ് വേദന.. അതിനുള്ള കുറച്ച് വീട്ടുവൈദ്യങ്ങൾ അതായത് ഹോം റെമഡീസ്.. എല്ലാവർക്കും നടുവ് വേദനയെക്കുറിച്ച് ഒരു ധാരണ ഉണ്ട്.. ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ന്യൂറോ സർജറി പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി അറിയുന്നത് 90% ആളുകൾക്കും എപ്പോഴെങ്കിലും ഒരു ബാക്ക് പെയിൻ പ്രശ്നം വരും.. 100% ആളുകൾക്കും ജീവിതത്തിൽ എപ്പോഴെങ്കിലും ഈ പ്രശ്നം വരാം..
അപ്പോൾ നമ്മുടെ ഒരു പോപ്പുലേഷൻ എടുത്തു കഴിഞ്ഞാൽ ഇതിൽ മൂന്ന് കാറ്റഗറി മാത്രമേയുള്ളൂ.. ഒന്നാമത്തെ ഇത് ഇപ്പോൾ ബാക്ക് പെയിൻ ഉള്ള ആളുകൾ.. രണ്ടാമത്തേത് ബാക്ക് പെയിൻ വന്നുപോയ ആളുകൾ.. മൂന്നാമത്തെ ആളുകൾ ഇനി ബാക്ക് പെയിൻ വരാനിരിക്കുന്ന ആളുകൾ.. ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു പ്രശ്നമാണ്..
ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു ഞാൻ മൂന്നാമത്തെ കാറ്റഗറിയിലാണ് എന്നത്.. എന്നാൽ ബാക്ക് പെയിൻ സാധ്യത വരാനിരിക്കുന്ന ആൾ.. എനിക്ക് ബാക്ക് പെയിൻ വന്നപ്പോൾ ഒരു രോഗിയുടെ അവസ്ഥ മനസ്സിലാക്കാൻ സാധിച്ചു.. കൂടുതലും നടുവേദന ഉണ്ടാകുമ്പോൾ വരുന്ന ഒരു പെയിൻ.. അതുകാരണം ഒന്നും ചെയ്യാൻ പറ്റാത്തത്..