ഇന്ന് ഞാൻ പറയാൻ പോകുന്നത് ഡിമെൻഷ്യ എന്ന വിഷയത്തെക്കുറിച്ചാണ്.. ഡിമെൻഷ്യ എന്നാൽ എന്താണ്.. ഡിമെൻഷ്യ എന്നുപറഞ്ഞാൽ വെറും മറവി രോഗം മാത്രമാണോ.. ഡിമെൻഷ്യ എന്ന് പറഞ്ഞാൽ വെറും മറവിരോഗം അല്ല. ഓർമ്മക്കുറവ് അതുപോലെ ചിന്താശേഷി കുറവ്.. അതുപോലെ ദൈനംദിന ജോലികൾ ചെയ്യാനുള്ള ശേഷിക്കുറവ്.. ഇത്തരം പല ലക്ഷണങ്ങളും ഒരുമിച്ചു വരുന്ന അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവി രോഗം എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഡിമെൻഷ്യ ഉണ്ടാവുന്നത്.. എല്ലാവർക്കും കേട്ടു പരിചയമുള്ളത് അൽഷിമേഴ്സ് രോഗമാണ്.. അൽഷിമേഴ്സ് രോഗം ഡിമെൻഷ്യ ഉണ്ടാകുന്നതിനുള്ള ഒരു കാരണം മാത്രം ആണ്..
60 ശതമാനം ഡിമെൻഷ്യ രോഗികളും അൽഷിമേഴ്സ് കാരണം കൊണ്ടാണ് ഡിമെൻഷ്യ ഉണ്ടാവുന്നത്.. പക്ഷേ മറ്റു കാരണങ്ങൾ കൊണ്ടും ഡിമെൻശ്യ ഉണ്ടാകും.. പലതരം ഡിമെൻഷ്യ ഉണ്ട്.. ഇത് പല രീതിയിലാണ് ആളുകളിൽ ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്. അൽഷിമേഴ്സ് ഡിമെൻഷ്യ ഉള്ള ആളുകളിലെ സാധാരണ നമ്മൾ കണ്ടുവരുന്നതുപോലെ പതിയെ പതിയെ ഉള്ള ഓർമ്മക്കുറവിൽ തുടങ്ങി അത് പതുക്കെ പതുക്കെ പ്രോഗ്രസ് ചെയ്ത് ആളുകൾക്ക് സ്ഥലം മാറിപ്പോവുക.. അത് കുറച്ചുകൂടി കഴിയുമ്പോൾ സ്വന്തം വീട്ടിലേക്ക് തന്നെയുള്ള വഴികൾ തെറ്റി പോവുക..
അതുപോലെ സ്വന്തക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ.. ഇത്തരം ലക്ഷണങ്ങളാണ് സാധാരണ അൽഷിമേഴ്സ് ഡിമെൻഷ്യയിൽ ഉണ്ടാവുക.. അതുപോലെ മറ്റൊരു പ്രത്യേകതയാണ് ഇല്ലാത്ത കാര്യമുണ്ട് എന്ന് തോന്നുന്നു.. പാർക്കിൻസൺ രോഗം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവാം.. അതുപോലെ നമ്മുടെ സ്വഭാവങ്ങളെ തന്നെ ബാധിക്കാവുന്ന ഡിമെൻഷ ഉണ്ട്.. ഡിമെൻഷ്യ ഉണ്ടാകുമ്പോൾ എന്താണ് തലച്ചോറിൽ സംഭവിക്കുന്നത്..