അമിതവണ്ണം, പൊണ്ണത്തടി, ഒബിസിറ്റി.. എന്നത് ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. അമിതവണ്ണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ഭാരം നമ്മുടെ ശരീരത്തിന്റെ ഉയരത്തിൽ അപേക്ഷിച്ചു വളരെ കൂടുതൽ ആയിരിക്കുന്ന ഒരു അവസ്ഥ ആണ്.. ഇത് സാധാരണ നമ്മൾ മെഷർ ചെയ്യുന്നത് ബിഎംഐ എന്ന മെഷർമെൻറ് ഉപയോഗിച്ചാണ്.. ബിഎംഐ മുപ്പതിന് മുകളിലാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രധാനമായും രണ്ട് പ്രശ്നങ്ങൾ കൊണ്ടാണ് അമിതവണ്ണം ഉണ്ടാവുന്നത്.. ഒന്നാമത്തേത് അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.. ഉദാഹരണത്തിന് ഹൃദ്രോഗം രക്തസമ്മർദ്ദം.. പക്ഷാഘാതം ശ്വാസ തടസ്സങ്ങൾ.. ശരീരത്തിൽ കൊളസ്ട്രോൾ യൂറിക്കാസിഡ് തുടങ്ങി അവ കൂടുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ.. രണ്ടാമതായി മാനസിക വിഷമങ്ങൾ.
സ്ട്രസ്സ് ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ.. എങ്ങനെയാണ് നമ്മൾ ഒബിസിറ്റി മാനേജ് ചെയ്യുന്നത് എന്ന് നോക്കാം.. ഒബിസിറ്റി മാനേജ് ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു പറയുന്നത് ആഹാരത്തിലുള്ള ക്രമീകരണവും ചിട്ടയായ വ്യായാമവും ആണ്.. ഈ രണ്ടു കാര്യങ്ങളാണ് ഒബിസിറ്റി മാനേജ് ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ.. എന്നാൽ പലപ്പോഴും ചിട്ടയായ വ്യായാമങ്ങൾ ചെയ്തിട്ടും നല്ല രീതിയിൽ ഭക്ഷണങ്ങൾ ക്രമീകരിച്ചിട്ടും നമ്മുടെ ശരീരഭാരം ആവശ്യത്തിന് കുറയുന്നില്ല എന്ന് നിങ്ങൾക്ക് പലർക്കും തോന്നിയിരിക്കാം.