നിങ്ങളെല്ലാവരും പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിനെ പറ്റി കേട്ടിട്ടുണ്ടാവും.. ഈ ടെസ്റ്റോസ്റ്റിറോൺ അളവ് നമ്മുടെ നാട്ടിലെ പുരുഷന്മാരിൽ വളരെയധികം കുറഞ്ഞുവരുന്നു എന്നുള്ളതാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ അളവ് എന്തുകൊണ്ടാണ് കുറയുന്നത്.. അതിനായി നമ്മൾ എന്തൊക്കെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. ഒരു ആൺകുട്ടി പുരുഷനായി മാറുന്നതിന്റെ പ്രധാനപ്പെട്ട പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ആണ്..
ഈ ടെസ്റ്റോസ്റ്റിറോൺ അളവ് എന്തുകൊണ്ടാണ് നമ്മുടെ ആൾക്കാരിൽ കുറയുന്നത്.. അതിനു പല കാരണങ്ങളും ഉണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില പോഷകങ്ങളുടെ കുറവ് ആണ്.. പോഷകരുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ ഇല്ലാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയുകയും ചെയ്യുന്നു.. പിന്നെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം വ്യായാമങ്ങൾ ഒട്ടും ഇല്ലാത്ത ഒരു ജീവിതശൈലിയിൽ കൂടെയാണ് നമ്മൾ മുന്നോട്ടുപോകുന്നത്..
മിക്ക ആളുകളുടെയും ജോലി അതുപോലെ ഉള്ളതാണ്.. കസേരയിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലിയാണ് പലർക്കും ഉള്ളത്.. അധ്വാനം വരുന്ന പ്രവർത്തികൾ ചെയ്യുന്നവർ വളരെ കുറവാണ്.. അവർക്ക് ശരിയായ വ്യായാമം കിട്ടുന്നില്ല.. ശരിയായ വ്യായാമം കിട്ടിക്കഴിഞ്ഞാൽ മാത്രമേ അവരോട് ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയുള്ളൂ.. അതുപോലെ നമ്മൾ പുകവലി ഉപേക്ഷിക്കണം.. മദ്യപാനം ഉപേക്ഷിക്കണം..ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നവയാണ്..