സ്ട്രോക്ക് വരാതിരിക്കാനും അത് വന്നാൽ തന്നെ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരാതിരിക്കാൻ ആയിട്ടുള്ള മുൻകരുതലുകളെ കുറിച്ചുള്ള നമ്മൾ കേട്ടിട്ടുണ്ടാവും.. സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നമ്മൾക്കറിയാം ഒരു വശം തളർന്നു പോകുക.. മുഖം കോടി പോവുക.. അത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ഇന്നത്തെ ന്യൂതന സംവിധാനങ്ങൾ കൊണ്ട് ഇന്നത്തെ ആംബുലൻസ് അതുപോലെ തന്നെ ആശുപത്രികളുടെ ലഭ്യത കുറവുകൊണ്ട് മികച്ച സൗകര്യങ്ങൾ കൊണ്ടും പെട്ടെന്ന് രോഗിയെ നമ്മൾ ആശുപത്രിയിൽ എത്തിക്കാറുണ്ട്..

അപൂർവമായി ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകുന്നതു കൊണ്ട് രോഗി സ്ട്രോക്ക് എന്ന അവസ്ഥയിലേക്ക് പോകാറുണ്ട് അതായത് പക്ഷാഘാതം ശരീരത്തിന്റെ ഒരുവശം പൂർണ്ണമായും തളർന്നുപോകുന്ന അവസ്ഥ.. യങ് സ്ട്രോക്കുകൾ വ ളരെ കൂടിവരുന്ന ഒരു സമയമാണ്.. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതികൾ കൊണ്ടും ദിനചര്യകൾ കൊണ്ടും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെ സ്ട്രോക്കുകൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അപ്പോൾ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്ക് ഒരു വ്യക്തതയില്ല കാരണം ഇനി എന്ത് ചെയ്യും എന്നുള്ളതിനെ കുറിച്ച്..

ഡോക്ടർമാർ ഇനി സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരികയും.. നമുക്ക് അതിനുള്ള മരുന്നുകൾ കഴിക്കാൻ തുടങ്ങുകയും ചെയ്യും.. പക്ഷേ വന്നുപോയ സ്ട്രോക്കിന് എന്ത് ചെയ്യും.. ഒരുവശം തളർന്ന നമുക്ക് ഭക്ഷണം മര്യാദയ്ക്ക് കഴിക്കാൻ സാധിക്കുന്നില്ല.. ട്യൂബിലൂടെ ആണ് നമ്മൾ രോഗിക്ക് ഭക്ഷണം കൊടുക്കുന്നത്.. രോഗിയുടെ സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല.. മുഖം കോടിയിരിക്കുന്നു എങ്ങനെയെല്ലാം വരുമ്പോൾ നമ്മൾ എന്ത് ചെയ്യണം..