വന്ധ്യത എന്ന പ്രശ്നവും പരിഹാരമാർഗങ്ങളും.. സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് വന്ധ്യത എന്ന വിഷയത്തെക്കുറിച്ചാണ്.. വന്ധ്യത ആർക്കൊക്കെ വരാം.. കൂടുതലായി എന്ത് കാരണങ്ങൾ കൊണ്ടാണ് അവ വരുന്നത്.. പുരുഷ വന്ധ്യത അതുപോലെ സ്ത്രീ വന്ധ്യത.. അതിന് എന്തൊക്കെ ട്രീറ്റ്മെന്റുകളാണ് ഉള്ളത്.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഇത് വലിയൊരു വിഷയമാണ് അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ചെറുതായി ഞാനൊന്ന് സംസാരിക്കാൻ.. വന്ധ്യത എന്ന് പറയുന്നത് ഒരു വർഷമായി ഭാര്യയും ഭർത്താവും ഒന്നിച്ച് താമസിച്ചിട്ടും പ്രഗ്നൻസിക്ക് ട്രൈ ചെയ്യുന്നുണ്ട്.. മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല..

അല്ലെങ്കിൽ സ്ത്രീയുടെ വയസ്സ് 40 ന് താഴെയാണ്.. അത്തരം ഒരു സ്ഥിതിയിൽ അവർ ഒന്നിച്ച് താമസിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല അത്തരം ഒരു അവസ്ഥയെയാണ് നമ്മൾ വന്ധ്യത എന്ന് പറയുന്നത്.. 40 വയസ്സിനു മുകളിലുള്ള ആളുകളോ അല്ലെങ്കിൽ മറ്റു കാരണങ്ങൾ എന്തെങ്കിലും അറിയാവുന്നത് ട്യൂബിൽ കുഴപ്പമുണ്ട് എന്ന് നേരത്തെ അറിയാവുന്ന ആളുകളും.. അതിന് സംബന്ധമായ ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് ആവശ്യമാണ്.. ഒരു കുഴപ്പവും ഇല്ലാത്ത ആളുകൾ സാധാരണ ഒരു വർഷത്തിനുള്ളിൽ തന്നെ കൺസീവ് ആവാറുണ്ട്..

ബാക്കിയുള്ള ഒരു 90% ആളുകളും രണ്ടു വർഷത്തിനുള്ളിൽ തന്നെ കൺസീവ് ആവുന്നതാണ് കാണുന്നത്.. രണ്ടുവർഷമായിട്ടും അവർ കൺസീവ് ആകുന്നില്ലെങ്കിൽ അവർക്ക് അത് സംബന്ധമായ പല ടെസ്റ്റുകളും നടത്തേണ്ടത് അത്യാവശ്യമാണ്.. മുൻപേ പറഞ്ഞതുപോലെ തന്നെ സ്ത്രീയുടെ വയസ്സ് 40 ന് മുകളിൽ ആണെങ്കിൽ അതല്ലെങ്കിൽ മറ്റ് സംശയകരമായ എന്തെങ്കിലും ഫാക്ടേഴ്സ് തോന്നുന്നുണ്ടെങ്കിൽ ട്യൂബ് അസുഖങ്ങൾ വന്നാൽ അതല്ലെങ്കിൽ വല്ല ക്യാൻസർ സംബന്ധമായ ചികിത്സകൾ എടുത്താൽ അതല്ലെങ്കിൽ വയറിനുള്ളിൽ വലിയ എന്തെങ്കിലും ഓപ്പറേഷൻ ചെയ്ത ആളുകൾക്ക് ചെറിയ ചെറിയ സംശയങ്ങൾ നമുക്ക് ഉണ്ടാവാം..