മൂക്കിൽ ഉണ്ടാവുന്ന അലർജികൾ.. പ്രധാന കാരണങ്ങളും ലക്ഷണങ്ങൾ.. ഇവ പരിഹരിക്കാനുള്ള മാർഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് അലർജിക്ക് റൈനൈറ്റീസ് എന്നാ അസുഖത്തെപ്പറ്റിയാണ്.. ഈ അലർജി എന്നു പറയുന്ന വാക്ക് സാധാരണ എല്ലാത്തിലും പെടുന്ന ഒന്നാണ്.. സ്കിന്നിന് അലർജി ഉണ്ടാകാം അതുപോലെ ഭക്ഷണത്തിനോട് അലർജി ഉണ്ടാകും.. ചിലർക്ക് പൊടിയോട് അലർജി ഉണ്ടാകും.. അലർജി എന്നു പറയുമ്പോൾ നമ്മൾ ഇന്നിവിടെ എടുത്ത സംസാരിക്കാൻ പോകുന്നത് മൂക്കിൽ ഉണ്ടാകുന്ന അലർജിയെക്കുറിച്ചാണ്.. അലർജി എന്താണെന്ന് നമ്മൾ പറഞ്ഞു പക്ഷേ റൈനൈറ്റിസ് എന്താണെന്ന് പറഞ്ഞില്ല..

റൈൻ എന്ന വാക്ക് ഉത്ഭവിക്കുന്നത് ഗ്രീക്കിൽ നിന്നാണ്.. റൈൻ എന്നുപറഞ്ഞാൽ മൂക്ക് എന്നാണ് അർത്ഥം.. ഐറ്റസ് എന്നുപറയുന്നത് നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ എന്നാണ്.. അപ്പോൾ മൂക്കിൽ ഉണ്ടാകുന്ന അലർജികൾ മൂലം ഉണ്ടാകുന്ന നീർക്കെട്ടിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. സാധാരണ നമുക്ക് അലർജി ഉണ്ടെങ്കിൽ എന്താണ് അതിൻറെ പ്രധാന ലക്ഷണങ്ങൾ.. സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയാണ്..

തുമ്മൽ അതുപോലെ മൂക്കടപ്പ്.. മൂക്കൊലിപ്പ് അതായത് മൂക്കിൽ നിന്നും വെള്ളം പോകും.. അതുപോലെ മൂക്കിൻറെ ഉള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുക.. അതുപോലെതന്നെ മൂക്കിനും വെളിയിലും തൊണ്ടയുടെ അടിഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക.. അതുമൂലം തുമ്മൽ അനുഭവപ്പെടും.. അപ്പോൾ എന്തുകൊണ്ടാണ് ഈ അലർജിക്കൽ റൈനൈറ്റിസ് ഉണ്ടാവുന്നത്.. സാധാരണഗതിയിൽ നമ്മുടെ അന്തരീക്ഷത്തിലുള്ള പൊടി.. പൂക്കൾ വിരിയുമ്പോൾ ഉണ്ടാകുന്ന പൂമ്പൊടി.. അല്ലെങ്കിൽ അന്തരീക്ഷത്തിലുള്ള പുക.. പുകവലി കൊണ്ട് ഉണ്ടാകുന്ന പുക അല്ലെങ്കിൽ മറ്റുള്ള എന്തെങ്കിലും വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക.. വാഹനങ്ങളിൽ നിന്നും അതുപോലെ ഫാക്ടറുകളിൽ നിന്നും പുറത്തേക്ക് വരുന്ന പുക.. ഇതൊക്കെ മൂലമാണ് സാധാരണ അലർജി അനുഭവപ്പെടുന്നത്..