ശ്വാസകോശ രോഗങ്ങൾ.. ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്..

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന വിഷയം വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ശ്വാസകോശ രോഗത്തെക്കുറിച്ച് ആണ്.. അത് ആസ്മ എന്നറിയപ്പെടുന്ന രോഗമാണ്.. നമുക്കറിയാം വളരെയധികം ജനങ്ങൾ ആസ്മാ രോഗം മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. എന്തുകൊണ്ടാണ് ആസ്മാ രോഗം ഉണ്ടാവുന്നത്.. എന്താണ് ആസ്മയുടെ ലക്ഷണങ്ങൾ.. ആസ്മ വന്നാൽ നാം എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നുള്ള ചില കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്..

ശ്വാസ തടസ്സം അതുപോലെ ശ്വാസംമുട്ടൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം കുട്ടികളിൽ ആണെങ്കിൽ കുറുകുറു പ്പ് എന്നൊക്കെ അച്ഛനമ്മമാർ പറയുന്ന രോഗം ആണ് ആസ്മ.. ഇത് എല്ലാത്തരം പ്രായക്കരയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ്.. എന്തുകൊണ്ടാണ് ആസ്മ ഉണ്ടാകുന്നത്.. നമ്മുടെ ശ്വാസകോശത്തിലേക്ക് ശ്വാസവായു എത്തിക്കുന്നത് ശ്വാസ നാളികളാണ്..

രണ്ട് ശ്വാസകോശത്തിൽ ആയി വളരെയധികം ശ്വാസ നാളികളുണ്ട്..ഈ ശ്വാസനാളികൾ വന്ന് തടിപ്പുകൾ അനുഭവപ്പെട്ട് ശ്വാസം കടത്തിവിടാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് ശ്വാസംമുട്ടൽ അഥവാ ആസ്മ.. ചിലപ്പോൾ ശ്വാസ നാളികളിലെ പേശികൾ അമിതമായി ചുരുങ്ങുന്നത് കൊണ്ടും ഈ രോഗം ഉണ്ടാകാം..