വെരിക്കോസ് വെയിൻ അപകടകാരിയാണോ.. ഇത് വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തെല്ലാമാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന വിഷയത്തെക്കുറിച്ചാണ്.. വെരിക്കോസ് വെയിന്റെ കാരണങ്ങൾ ലക്ഷണങ്ങൾ.. ചികിത്സാ രീതികൾ ഭക്ഷണക്രമങ്ങൾ.. എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് ഇതിൽ ശ്രദ്ധിക്കേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഇന്ന് നമ്മൾ പൂർണ്ണമായും ഡിസ്കസ് ചെയ്യുന്നതാണ്.. ഒരുപാട് ആളുകൾ പല സമയങ്ങളിലായി ചോദിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.. അതായത് ഒത്തിരി പേർ ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ വെരിക്കോസ് വെയിൻ പൂർണമായും മാറ്റാൻ സാധിക്കുമോ.. സർജറി ചെയ്താൽ പൂർണമായും മാറുമോ.. അപ്പോൾ ഇതിന് യഥാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടത്..

അപ്പോൾ വെരിക്കോസ് വെയിന് വരുന്ന പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഇതിന് പല കാരണങ്ങളാണ് സംഭവിക്കുന്നത്.. ഒന്നാമത്തെ കാര്യം എന്നു പറയുന്നത് ഇത് നമ്മുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്.. 80% സ്ത്രീകൾക്കാണ് ഇത് വരുന്നത്.. 20% മാത്രമേ പുരുഷന്മാർക്ക് വരുന്നുള്ളൂ.. പക്ഷേ ഈ 20 ശതമാനം വരുന്ന പുരുഷന്മാരുടെ യഥാർത്ഥ കാരണം മദ്യപാനവും പുകവലിയും ആണ്.. അതായത് ഹോർമോണൽ ചേഞ്ചസ് ആണ് ഇതിൻറെ ആദ്യത്തെ പ്രധാനപ്പെട്ട കാരണം..

സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ആയാലും.. തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ആയാലും.. പിസിഒഡി ബന്ധപ്പെട്ട ആയാലും.. നമ്മുടെ ഓവുലേഷനുമായി ബന്ധപ്പെട്ട ഹോർമോണിൽ ചേഞ്ചസ് സംഭവിക്കും.. ഇതിൻറെ വേരിയേഷൻസ് കൊണ്ട് സ്ത്രീകളിൽ ഏറ്റവും കൂടുതൽ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..