മൂത്രക്കല്ല് എന്ന രോഗവും അതിൻറെ പ്രധാന കാരണങ്ങളും ചികിത്സാരീതികളും..

ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് മൂത്രക്കല്ല് എന്ന രോഗത്തെ കുറിച്ചുള്ള അതിൻറെ കാരണങ്ങളും ചികിത്സാ രീതികളെക്കുറിച്ചും ആണ്.. പ്രാചീനകാലം മുതൽക്കേ തന്നെ മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മൂത്രക്കല്ല് അഥവാ യൂറിനറി സ്റ്റോൺസ്.. കാലം പുരോഗമിക്കുന്നിടത്തോളം അതിൻറെ വ്യാപ്തിയും കൂടിവരുന്നു എന്നുള്ളത് യാഥാർത്ഥ്യമുള്ള ഒരു കാര്യമാണ്.. ഇന്നത്തെ കാലത്ത് മനുഷ്യന് അവൻറെ ആയുഷ്കാലത്തിന് ഇടയ്ക്ക് മൂത്രക്കല്ല് സാധ്യത വരാനുള്ളത് ഏകദേശം അഞ്ചു ശതമാനം മുതൽ 7 ശതമാനം വരെയാണ്..

പലതരം ചികിത്സാ രീതികൾ ഇന്ന് ഉണ്ടെങ്കിലും രോഗിയുടെ അജ്ഞത മൂലവും അല്ലെങ്കിൽ അത് കണ്ടുപിടിക്കപ്പെടാതെ പോകുന്നതുകൊണ്ട്.. അതുമല്ലെങ്കിൽ തെറ്റായ ചികിത്സകൾ ചെയ്യുന്നതുകൊണ്ട് ഈ രോഗം കൊണ്ട് വൃക്കയുടെ പ്രവർത്തനം നശിക്കുകയും കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നത് യാഥാർത്ഥ്യമാണ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിക്കുന്നത് വളരെ വേദനാജനകമാണ് കാരണം ഒരു തരത്തിലും കല്ല് കിഡ്നിയെ നശിപ്പിക്കുന്ന തരത്തിലേക്ക് എത്തിച്ചേരാൻ പാടില്ലാത്തതാണ്..

ശരീരത്തിലെ രാസപ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങളെ പുറന്തള്ളുക എന്നുള്ളതാണ് കിഡ്നിയുടെ ധർമ്മം.. അതുമൂലം ഉണ്ടാകുന്ന ലവണങ്ങൾ വെള്ളത്തിൽ അലിയിച്ച് കിഡ്നി മൂത്രമായി പുറന്തള്ളുന്നു.. ഈ ലവണങ്ങളുടെ ആധിക്യമോ അല്ലെങ്കിൽ വെള്ളത്തിൻറെ കുറവുകൊണ്ട് ഈ ലവണങ്ങൾ പരലുകൾ ഉണ്ടാവുകയും തമ്മിൽ യോജിച്ച് ചെറിയ ചെറിയ തരികൾ ഉണ്ടാവുകയും ചെയ്യുന്നു.. ഈ തരികൾ ക്രമേണ വലുതായി കല്ല് ആയി തീരു കയാണ് ചെയ്യുന്നത്..

https://www.youtube.com/watch?v=3cwndyuaRVc

Leave a Reply

Your email address will not be published. Required fields are marked *