ഇനി പാർലറിൽ പോകാതെ തന്നെ ഒരു രൂപ പോലും മുടക്കാതെയും ഉഗ്രൻ റിസൾട്ട് തരുന്ന ഒരു കിടിലൻ ഹെയർ സ്പാ വീട്ടിൽ തയ്യാറാക്കി എടുക്കാം..

ബ്യൂട്ടിപാർലറിൽ പോകണം ഒരു ഹെയർ സ്പാ ചെയ്യണം എന്നൊക്കെ ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പക്ഷേ അവിടെ ചെന്ന് ഒരു ഹെയർ സ്പാ ചെയ്യുന്നതിന്റെ ചിലവുകളെ പറ്റി ആലോചിക്കുമ്പോൾ നമ്മൾ വിചാരിക്കും ആ പൈസ ഉണ്ടെങ്കിൽ നമുക്ക് എത്ര ഏത്തപ്പഴം വാങ്ങി കഴിക്കാം.. വെറുതെ എന്തിനാണ് നമ്മുടെ മുടിക്ക് വേണ്ടി അതൊക്കെ കളയുന്നതെന്ന്..

അങ്ങനെ ബ്യൂട്ടിപാർലറിൽ പോയി വലിയ പൈസകൾ ഒന്നും തന്നെ മുടക്കി ഹെയർ സ്പാ ചെയ്യാൻ കഴിയാത്ത ആളുകൾക്ക് വേണ്ടി വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹെയർ സ്പാ ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാനായി ആവശ്യമായി വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന്.. ഇതെങ്ങനെ തയ്യാറാക്കിയ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം..

ഹെയർ സ്പാ ചെയ്യുന്നതിലെ ആദ്യത്തെ സ്റ്റെപ്പ് ആണ് ഹോട്ട് ഓയിൽ മസാജ് ചെയ്യുക.. ഇതിനായി നമുക്ക് അല്പം വെളിച്ചെണ്ണ ആവശ്യമാണ്.. ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച് ഈ എണ്ണ ചൂടാക്കി എടുക്കാം.. എന്നിട്ട് ഈ എണ്ണ നമ്മുടെ തലയോട്ടിയിലും മുടിയുടെ അറ്റത്തും നല്ലപോലെ തേച്ചുപിടിപ്പിക്കുക.. എന്നിട്ട് നല്ലതുപോലെ മസാജ് ചെയ്യുക.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ ടിപ്സ്..

https://www.youtube.com/watch?v=yiFiakKD8P0

Leave a Reply

Your email address will not be published. Required fields are marked *