കൈമുട്ട് വേദനകൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. ആരും വീഡിയോ കാണാതെ പോകരുത്..

പൊതുവെ നമുക്ക് പറഞ്ഞു കേൾക്കുന്ന ഒരു അസുഖമാണ് കൈമുട്ട് വേദന.. സ്ഥിരമായി ഏതെങ്കിലും ഒരു കാര്യം ചെയ്തതിനുശേഷം.. ഉദാഹരണത്തിന് കുറെ ദൂരം ബൈക്ക് ഓടിക്കുക.. അല്ലെങ്കിൽ നമ്മൾ ഷെട്ടിൽ കളിക്കുക.. അല്ലെങ്കിൽ കൂടുതൽ തുണികൾ അലക്കുക.. അത് ഒന്നു മുറുക്കി പിഴിയുക അങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്തതിനുശേഷം നമ്മുടെ കൈ മുട്ടുകൾക്ക് വളരെ ശക്തമായ വേദനകൾ അനുഭവപ്പെടാറുണ്ട്.. നമ്മൾ അതിനെ ടെന്നിസ് എൽബോ എന്നൊരു അസുഖം ആയിട്ട് ചിലപ്പോൾ പറയാറുണ്ട്..

പേര് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ടെന്നീസ് കളിക്കുന്ന ആളുകളിലാണ് ഇത് കൂടുതൽ കാണുന്നത്.. എന്തുകൊണ്ടാണ് ടെന്നീസ് എൽബോ എന്ന് പറയുന്നത് എന്നുവച്ചാൽ ബലത്തിൽ നമ്മൾ കൈ മുറുകെ പിടിച്ചുകൊണ്ട് ചെയ്യുന്ന അസുഖങ്ങൾ അതിൽ നിന്നും ഉണ്ടാകുന്ന ഒരു അസുഖം ആയിരിക്കാം ഇതിന് ഒരു വളരെ പ്രധാനപ്പെട്ട കാരണമായി വരുന്നത്.. അപ്പോൾ കൈ മുട്ടിന് വളരെ ശക്തമായ വേദന വരുന്നു.. അപ്പോൾ നമ്മൾ ആ ഭാഗം തൊട്ടുനോക്കുമ്പോൾ അവിടം അല്പം ചൂടു തോന്നുന്നു..

അവിടെ ഒന്ന് അമർത്തുമ്പോൾ വേദന അനുഭവപ്പെടുന്നു.. ഇതിനെ നമുക്ക് എങ്ങനെയെല്ലാം പരിഹരിക്കാം.. കുറച്ചു ദിവസങ്ങളിലായി തുടർച്ചയായി ചെയ്യുന്ന ജോലികൾ ആയിരിക്കാം ഈ മുട്ടുവേദനയ്ക്ക് കാരണം.. കഴിഞ്ഞദിവസം പരിശോധനയ്ക്കായി റബ്ബർ ടാപ്പിംഗ് ചെയ്യുന്ന ഒരു വ്യക്തി വരികയുണ്ടായി.. അദ്ദേഹത്തിന് വളരെ ശക്തമായ കൈമുട്ട് വേദനയാണ്.. വലത്തേ കൈ കൊണ്ട് ആണ് അദ്ദേഹം കത്തി പിടിക്കുക.. ഏക്കറുകണക്കിന് പറമ്പുകൾ അവിടുത്തെ റബ്ബർ ഉകൾ ഇദ്ദേഹം ടാപ്പ് ചെയ്യുന്നുണ്ട്.. അപ്പോൾ വൈകുന്നേരം ആകുമ്പോഴേക്കും വളരെ ശക്തമായ വേദനയാണ് അനുഭവപ്പെടുന്നത്..