ശരീരത്തിലെ എത്ര കഠിനമായ കൊഴുപ്പ് അലിഞ്ഞു ഇല്ലാതാവാനുള്ള മാർഗങ്ങൾ.. പാരമ്പര്യമായി ഉണ്ടാകുന്ന അമിതവണ്ണവും രോഗങ്ങളും.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന വിഷയമാണ് ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നുപറയുന്ന രോഗാവസ്ഥ.. ഇത് ഒരു അവസ്ഥയല്ല രോഗങ്ങളാണ് തീർച്ചയായിട്ടും.. പല രോഗങ്ങൾക്കും മൂലകാരണമെന്ന് പറയാം.. ഉദാഹരണത്തിന് ഹൃദയസംബന്ധമായ രോഗങ്ങൾ.. പ്രമേഹരോഗം.. വൃക്കരോഗങ്ങൾ.. ഹൈപ്പർ ടെൻഷൻ.. സന്ധിവേദന.. ഇൻഫെർട്ടിലിറ്റി അതായത് വന്ധ്യത.. ഓസ്റ്റിയോ ആർത്രൈറ്റിസ്.. ഇത്തരത്തിലുള്ള നിരവധി കോംപ്ലിക്കേഷൻ ഉകൾ ഉണ്ടാക്കാവുന്ന ഒരു രോഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്..

അമിതവണ്ണം എന്നുവച്ചാൽ എന്താണ് എന്നാണ് നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത്.. അമിതവണ്ണം അധികം ആയിട്ടുള്ള കൊഴുപ്പിനെ ഡിസ്ട്രിബ്യൂഷൻ ആന്തരികമായി പുറമേയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പുകൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥ ആണ് അമിതവണ്ണം.. നമുക്ക് ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. നമ്മൾ പലപ്പോഴും പറയാറുണ്ട് എൻറെ അച്ഛന് വണ്ണം ഉണ്ടായിരുന്നു..അമ്മക്ക് വണ്ണം ഉണ്ടായിരുന്നു.. അതുകൊണ്ട് എനിക്കും വണ്ണം ഉണ്ട്.. ഒരു പരിധി വരെ ഇത് വളരെ ശരിയാണ്.. അമിതവണ്ണം ജനിറ്റിക് ആയിട്ടുള്ള ജനിതക മാറ്റങ്ങൾ കൊണ്ടു വരാം..