വയറിൽ ഉണ്ടാകുന്ന ക്യാൻസർ സാധ്യതകൾ.. വളരെ ഉത്ബ തൻറെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം.. വിശദമായി അറിയുക..

സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും അ സാധാരണമായി തന്നെ നമുക്കിടയിൽ കാണപ്പെടുന്ന ഒരു അസുഖമാണ് വയറിൽ കാണുന്ന ക്യാൻസർ എന്ന് പറയുന്നത്.. ഇതിൻറെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ ഇതിൻറെ അളവ് വളരെ കുറവാണെങ്കിൽ പോലും നമ്മുടെ കേരളത്തിൽ ഇതിൻറെ തോത് ഒരുപാട് മുകളിൽ ആണ് എന്നുള്ളതാണ് നമ്മളെ വിഷമിപ്പിക്കുന്ന കാര്യം.. തുടർച്ചയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച രോഗനിർണയങ്ങൾ നടത്തുകയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഇതിന് ഒരു സൊലൂഷൻ ലഭിക്കും.. ആദ്യമായിട്ട് തന്നെ നമുക്ക് ഇതിനെ സാന്നിധ്യം എവിടെയാണ് കാണപ്പെടുന്നത് എന്ന് നോക്കാം..

നമ്മുടെ ദഹന വ്യവസ്ഥ സ്റ്റാർട്ട് ചെയ്യുന്നത് ഇന്റേണൽ ആയിട്ട് അന്നനാളം അതുപോലെ ആമാശയം.. ചെറുകുടൽ വൻകുടൽ എന്നിങ്ങനെ ആണ്.. ഇതിൽ തന്നെ അന്നനാളത്തിൽ ആണ് നമുക്ക് ഇതിൻറെ സാന്നിധ്യം കാണപ്പെടുന്നത് എങ്കിൽ വ്യക്തിയിൽ നിന്ന് തുടങ്ങുന്ന ഈ ഒരു കാൻസർ നമ്മുടെ അന്നനാളത്തെ ചുരുക്കി കൊണ്ടുവരികയും കാലക്രമേണ ആയിട്ട് നമുക്ക് ആഹാരം കഴിക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യുന്നു.. ആദ്യം തന്നെ രോഗികളിൽ കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രയാസവും..

കാലക്രമേണ വെള്ളം പോലും ഇറക്കാൻ കഴിയാത്ത ഒരു അവസ്ഥയുമാണ് ഉണ്ടാകുന്നത്.. ഈയൊരു അവസ്ഥയിൽ തന്നെ രോഗിക്ക് ബാത്റൂമിൽ പോകുന്ന സമയത്ത് ടാർ കളറിലുള്ള രക്തം പോകുന്നത് നമുക്ക് കാണാൻ സാധിക്കും.. അതുപോലെതന്നെ ആമാശയത്തിൽ ആണ് നമുക്ക് കാൻസർ വരുന്നത് എങ്കിൽ.. അത്പോലെ ചെറുകുടലിലെ ആദ്യഭാഗത്ത് ആണ് നമുക്ക് കാൻസർ വരുന്നത് എങ്കിൽ ഇത് കൂടുതലായും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് കാണിക്കാറില്ല..

Leave a Reply

Your email address will not be published. Required fields are marked *