ഇന്ന് പറയാൻ പോകുന്നത് വൃക്കരോഗങ്ങൾ ഉള്ളവർ ആളുകൾക്ക് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ കുറിച്ച് ആണ്.. ദുർ ഭാഗ്യവശാൽ മിക്ക വൃക്ക രോഗികളിലും രോഗലക്ഷണങ്ങൾ കണ്ടു വരുന്നത് വളരെ വൈകിയ വേളകളിലാണ്.. അതായത് രോഗം ഒരുപാട് ബാധിച്ച് വഷളായി നിൽക്കുന്ന അവസാന സ്റ്റേജിലാണ് കണ്ടുപിടിക്കപ്പെട്ടത്.. തുടക്കം സ്റ്റേജിൽ തന്നെ സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുവരാറില്ല.. അതുകൊണ്ടുതന്നെ നിർഭാഗ്യവശാൽ മിക്ക രോഗികളും നമ്മുടെ അടുത്തേക്ക് വരുന്നത് ഒരുപാട് വൈകിയാണ്..
തുടക്കത്തിൽ കണ്ടുവരുന്ന ചില രോഗലക്ഷണങ്ങൾ എന്നുവച്ചാൽ തുടക്കം സ്റ്റേജിൽ ചില ആളുകൾക്ക് നീർക്കെട്ട് അനുഭവപ്പെടാം.. അതുപോലെതന്നെ യൂറിൻ പ്രോട്ടീൻ നഷ്ടപ്പെടുക.. അതായത് യൂറിനിൽ പത കാണുന്ന രോഗലക്ഷണം.. അത് പ്രോട്ടീൻ നഷ്ടപ്പെടുന്നതിനെ ഭാഗമായിട്ടാണ് ഇങ്ങനെ യൂറിൻ പത കണ്ടുവരുന്നത്..
സാധാരണഗതിയിൽ പ്രോട്ടീൻ എങ്ങനെ ഒരുപാട് നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ ആണ് നമ്മുടെ ശരീരത്തിൽ നീർക്കെട്ട് ഉണ്ടായി തുടങ്ങുന്നത്.. അതുപോലെതന്നെ ബ്ലഡ് പ്രഷർ.. ഒട്ടും കൺട്രോൾ അല്ലാതെ നിൽക്കുന്ന രക്തസമ്മർദ്ദം.. അത് വൃക്കരോഗങ്ങളുടെ തുടക്കം സ്റ്റേജ് ആയിരിക്കാം.. സാധാരണ ബ്ലഡ് പ്രഷർ കണ്ട്രോൾ ആകാതെ വരുന്നത് കിഡ്നി മുഖേന ആണ് എന്നുണ്ടെങ്കിൽ അത് രണ്ട് രീതിയിൽ ആവാം..