നമ്മൾ ഒരു സാമൂഹ്യജീവി എന്ന നിലയിൽ പല ആളുകളോടും വളരെ അടുത്ത് ഇടപഴകാൻ ഉണ്ടല്ലേ.. ചിലരൊക്കെ എപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്.. എന്നാൽ മറ്റു ചിലർ എത്രയും പെട്ടെന്ന് ജീവിതത്തിൽ പോയി തരണമെന്ന് ആഗ്രഹിക്കാറുണ്ട്.. അങ്ങനെ പല രീതിയിലാണ് ഓരോരുത്തരും ചിന്തിക്കുന്നത് പ്രവർത്തിക്കുന്നത്.. ചിലർ നമ്മളെ സഹായിക്കാറുണ്ട് അതുപോലെ മറ്റു ചിലർ സൗഹൃദങ്ങൾ ആയി മാറാറുണ്ട്.. മറ്റു ചിലർ നമ്മളെ ഉപയോഗപ്പെടുത്താറുണ്ട്.. ചൂഷണം ചെയ്യാറുണ്ട്..
അപ്പോൾ ഏതൊക്കെ രീതിയിലാണ് ആളുകൾ നമ്മളോട് ഇടപഴകുന്നത് അത് കുറെയൊക്കെ അവരെ ആശ്രയിച്ചിരിക്കും.. ഒരു പരിധി വരെ നമ്മൾ അവരോട് എങ്ങനെ പെരുമാറുന്നോ.. നമ്മുടെ ആറ്റിട്യൂട് എന്താണ് അതുപോലെ അവർ എങ്ങനെ നമ്മളോട് പെരുമാറുന്നു.. എന്നുള്ളതിനെ കൂടെ നമ്മുടെ പെരുമാറ്റവും കൂടി ഒരു പരിധിവരെ അതിനെ സ്വാധീനിക്കുന്നുണ്ട്..
അങ്ങനെയാണെങ്കിൽ ഇന്ന് ഇവിടെ പറയാൻ പോകുന്ന 5 പ്രധാനപ്പെട്ട കാര്യങ്ങൾ ഈ 5 പ്രധാനപ്പെട്ട സ്വഭാവവും ശീലങ്ങളും ഉള്ള ആളുകൾ മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ട്.. അതിൽ ഒന്നാമത്തേതാണ് നോ പറയേണ്ട സ്ഥലങ്ങളിൽ നോ പറയാത്ത ആളുകൾ.. ഇത്തരം സ്വഭാവമുള്ള കുട്ടികളെ നമ്മൾ ഒരുപാട് സൂക്ഷിക്കണം കാരണം കഴിഞ്ഞ ദിവസം കൗൺസിലിംഗ് വന്ന ഒരു കുട്ടി ആര് എന്ത് ചോദിച്ചാലും വീട്ടിൽ ചോദിച്ചാൽ വഴക്കു പറയും എന്ന് കരുതി വീട്ടിൽ നിന്ന് മോഷ്ടിച്ച എടുത്തു കൊടുക്കും.. ഇത്തരം ആളുകളെ പലരും ചൂഷണം ചെയ്യാറുണ്ട്..