പൊതുവെ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന ഒരു അസുഖമാണ് വെള്ളപോക്ക്.. ചിലർ ഇതിനെ അസ്ഥി ഉരുക്കം അല്ലെങ്കിൽ എല്ലുരുക്കം എന്നൊക്കെ പറയാറുണ്ട്.. അസ്ഥി ഒരുക്കി യോനിയിലൂടെ വെള്ള സ്രവം ആയി പുറത്തേക്ക് വരുന്നു എന്നുള്ള ഒരു തെറ്റിദ്ധാരണ യിലൂടെയാണ് ഈയൊരു കാര്യങ്ങൾ പറയുന്നത്.. എല്ല് ഉരു കിവരുന്ന ഒരു അവസ്ഥയല്ല വെള്ളപോക്ക്.. എന്താണ് വെള്ളപോക്ക്.. ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണ്.. ഇതിന് പരിഹാര മാർഗങ്ങൾ ഉണ്ടോ.. അല്ലെങ്കിൽ ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടോ.. ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ ആയിട്ടുള്ള യോനി അഥവാ vagina അതുപോലെ ഗർഭപാത്രം എന്നിവിടങ്ങളിൽ നിന്നും സ്വാഭാവികമായിട്ടും വരുന്ന ഒരു വെള്ള സ്രവം ആണ് വെള്ളപോക്ക് എന്ന് പറയുന്നത്..
ഇത് ചെറിയ പെൺകുട്ടികൾ മുതൽ പ്രായമായ ആളുകളിൽ സ്വാഭാവികമായിട്ടും കാണാറുണ്ട് കൂടുതൽ ആയിട്ടും സ്ത്രീകളുടെ പ്രത്യുൽപാദന കാലയളവ് അതായത് ആർത്തവ ആരംഭം മുതൽ ആർത്തവവിരാമം വരെ ഓവുലേഷൻ സമയത്ത് ചെറിയ രീതിയിൽ വരുന്ന ഒരു സ്രവം ആണ് ലൂക്കോറിയ.. ഇതിന് ഒരിക്കലും ഒരു ചികിത്സയുടെ ആവശ്യം ആദ്യം ഉണ്ടാവാറില്ല.. എന്നാൽ ഈ വെള്ളപോക്ക് എന്തെങ്കിലും നിറവ്യത്യാസം കാണുകയാണെങ്കിൽ മഞ്ഞ പച്ച.. എന്നീ നിറവ്യത്യാസം വരികയാണെങ്കിൽ കൂടെ അസഹ്യമായ ചൊറിച്ചിൽ ദുർഗന്ധം.. ആ ഭാഗത്ത് അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം.