ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ട് ന്ന ഒരു പ്രശ്നമാണ് കൈ വിരലുകളിലും കൈത്തണ്ടയിലും അനുഭവപ്പെടുന്ന മരവിപ്പു കൾ അഥവാ വേദനകൾ എല്ലാം.. സ്ത്രീകളിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി കണ്ടുവരുന്നത്.. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.. ഇതിനുപിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണ് എന്ന് ഞാൻ വിശദമാക്കാം..
ഓരോരുത്തരിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.. ചേർത്ത് കൈകൾ കൊണ്ട് വസ്തുക്കൾ പിടിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും.. ചിലർക്ക് ഫോൺ കുറച്ച് അധികനേരം പിടിക്കുമ്പോൾ തരിപ്പ് അനുഭവപ്പെടുന്നത്.. തുണി അലക്കി പിഴിയുമ്പോൾ എല്ലാം വേദനകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.. കൈകൾ ഒരേ പൊസിഷനിൽ വച്ചുകൊണ്ട് കുറെ നേരം ജോലിചെയ്യുമ്പോൾ കൈകളിൽ തരിപ്പ് അനുഭവപ്പെടുന്നു.. മറ്റു ചിലർക്ക് കൈകളിൽ ഇക്കിളിപ്പെടുത്തുന്ന പോലെ തോന്നൽ ഉണ്ടാകുന്നു..
ഇങ്ങനെ ഓരോരുത്തരിലും വളരെ വ്യത്യസ്തമായാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്.. ഇത്തരം ബുദ്ധിമുട്ടുകൾക്ക് പ്രധാനമായും കൈത്തണ്ടയിലെ പ്രശ്നങ്ങൾ കൊണ്ടാവാം അല്ലെങ്കിൽ കൈത്തണ്ടയിൽ വരുന്ന തേയ്മാനം കൊണ്ടാവാം.. കൈത്തണ്ടയിൽ വരുന്ന പ്രശ്നങ്ങൾക്ക് പ്രധാനമായും കാർപ്പൽ ടണൽ സിൻഡ്രോം എന്നാണ് പറയുന്നത്.. നമ്മുടെ കൈകുഴി കളിലെ എല്ലുകൾ അതിനെ നമ്മൾ കാർപ്പൽ ബോൺസ് എന്ന് പറയുന്നു.. ഈ എല്ലുകൾക്കും അതിനുമുകളിൽ ആയിട്ട് ഒരു കവർ ചെയ്യുന്ന രീതിയിൽ ഒരു പ്രത്യേക സ്ട്രക്ചർ ഉണ്ട്..