ഇന്ന് നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന വിഷയം ഹർണിയ അഥവാ കുടലിറക്കം എന്നതിനെക്കുറിച്ചാണ്.. മിക്ക ആളുകൾക്കും വളരെ സുപരിചിതമായ അസുഖമാണ് ഈ കുടലിറക്കം.. ഇത് വളരെയധികം ആളുകളെ ബാധിക്കുന്ന ഒന്നാണ്.. കാലിൻറെ മടക്കിലാണ് സാധാരണയായി ആണുങ്ങൾക്ക് കാണപ്പെടുന്നത്.. സ്ത്രീകളെ സംബന്ധിച്ച് ആണെങ്കിൽ അത് പൊക്കിളിന് ഭാഗത്തായിട്ടാണ്.. അത് ഒരു കല്ലിച്ചത് പോലെ തോന്നും.. മിക്ക ആളുകളും അത് കിടക്കുമ്പോൾ അത് അകത്തേക്ക് പോകുന്നതായി തോന്നും..
കുടലിറക്കം എന്ന് പറയുന്നത് വയറിൻറെ ഭിത്തിയിൽ ഉണ്ടാകുന്ന ഒരു തള്ളിച്ച അതിന്റെ ഭാരത്തിലൂടെ കുടല് പുറത്തേക്ക് ഇറങ്ങുക.. അത് ഏത് വയസ്സുകാരില് വരാം.. ചെറിയ കുട്ടികൾക്കുപോലും വരാം.. ഓരോരുത്തർക്കും വരുന്നതിന് കാരണങ്ങൾ വളരെ വ്യത്യസ്തമായിരിക്കും.. അതുപോലെതന്നെ മസിലിന് ഉണ്ടാകുന്ന ക്ഷീണം കൊണ്ട് വരാം..
മാംസപേശികളിൽ ക്ഷീണം ഉണ്ടാവുമ്പോൾ ആ ഭാഗത്ത് ഒരു വിള്ളൽ വന്നിട്ട് അതിലേക്ക് കുടൽ ഇറങ്ങുന്ന ഒരു അവസ്ഥ.. ഈ ഹെർണിയ വന്നു കഴിഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹെർണിയ മരുന്നുകൾ കൊണ്ട് മാറ്റാൻ സാധിക്കില്ല.. ലോകത്ത് ഒരിടത്തും ഇതിന് മരുന്നുകൾ കൊണ്ട് ചികിത്സയില്ല അതിന് ശസ്ത്രക്രിയ രീതി മാത്രമേ ഉള്ളൂ.. എന്തുകൊണ്ടാണ് നമ്മൾ ശസ്ത്രക്രിയ ചെയ്ത ഇത് മാറ്റണം എന്ന് പറയുന്നത്.. കുടലിറക്കം വന്നു കഴിഞ്ഞാൽ പിന്നീട് കുടലിനെ തടസ്സങ്ങൾ അനുഭവപ്പെടാം..