കരൾ രോഗം ഒരു നിശബ്ദകൊലയാളിയാണ്.. സൈലൻറ് കില്ലർ.. ഒരു തുള്ളി മദ്യം പോലും ജീവിതത്തിൽ കഴിക്കാത്ത പല ആളുകളും.. നമ്മുടെ ബന്ധുക്കളിൽ ചിലർ എങ്കിലും കരൾ രോഗം മൂലം മരണപ്പെട്ടു എന്ന് കേട്ടിട്ടുണ്ടാവും.. നാഷ് എന്നുപറയുന്ന അസുഖം കൊണ്ട് ഉണ്ടാകുന്നതാണ്.. അത് ഫാറ്റിലിവർ പ്രോഗ്രസ് ചെയ്ത പലപ്പോഴും അത് ലിവർ സിറോസിസ് ലേക്ക് എത്തി ഹെപ്പറ്റൈറ്റീസ് പോലുള്ള പ്രശ്നങ്ങൾ വന്നു കഴിയുമ്പോഴേക്കും ആണ് ഇത്തരം മരണങ്ങൾ സംഭവിക്കുന്നത്..
അപ്പോൾ ഈ കരൾ രോഗത്തിൻറെ തുടക്കത്തിലേ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ്.. നമ്മൾ എന്തൊക്കെ ടെസ്റ്റുകളാണ് ആദ്യമേ ചെയ്തു നോക്കേണ്ടത്.. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ ലക്ഷണങ്ങൾ പോലും ഉണ്ടാവാം.. അത് നമ്മുടെ സ്കിൻ വ്യത്യാസങ്ങൾ മുതൽ.. നമുക്ക് ഉണ്ടാകുന്ന ക്ഷീണം മുതൽ.. അതിനാൽ നമുക്ക് നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ അതിനകത്ത് വലിയ കാരണങ്ങൾ അല്ലെങ്കിൽ വലിയ സൂചനകൾ ആയിട്ട് നമുക്ക് കാണാറുണ്ട്..
അപ്പോൾ നമുക്ക് തുടക്കത്തിലെ തന്നെ കണ്ടെത്തി കഴിഞ്ഞാൽ അതിനെ എഫക്റ്റീവ് ആയിട്ട് പരിഹരിക്കാൻ സാധിക്കും.. മാത്രമല്ല എന്ന് നമുക്ക് കരൾരോഗം പ്രോഗ്രസ് ചെയ്തു പോവാതെ അത് പ്രിവെൻ്റ് ചെയ്യാനും സാധിക്കും.. കരളിൻറെ ഈ പ്രവർത്തനം താളം തെറ്റുന്നത് തുടക്കത്തിലെ തന്നെ കണ്ടെത്തിയാൽ അത് നമുക്ക് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.. ആദ്യത്തെ ലക്ഷണങ്ങൾ നമ്മൾ കണ്ടറിയേണ്ടത് വളരെ പ്രധാനമാണ്.. ഇതിൽ ഏറ്റവും പ്രധാനം ആയിട്ട് നമുക്ക് ഉണ്ടാകുന്ന ഗ്യാസ് നെഞ്ചരിച്ചിൽ.. ചിലർ പറയാറുണ്ട് ഗ്യാസ് പ്രശ്നം വളരെ കൂടുതലാണ് എന്ന് അതായത് അവർക്ക് ഏമ്പക്കം ഉണ്ടാവാം.. ചിലർക്ക് ശർദ്ദി ഉണ്ടാവാം..