രോഗങ്ങളിൽ ഏറ്റവും പൂർവസ്ഥിതിയിലാക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള അസുഖമാണ് കിഡ്നി രോഗം.. നമ്മുടെ നട്ടെല്ലിന് ഇരു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് കിഡ്നി.. ഓരോ കിഡ്നിയും ഏകദേശം 150 ഗ്രാം ഭാരം വരും എങ്കിലും ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ജോലികൾ വളരെ വലുതാണ് മാത്രമല്ല പ്രധാനപ്പെട്ടതും ആണ്.. ആദ്യം തന്നെ എടുത്തു പറയുകയാണെങ്കിൽ നമ്മുടെ രക്തത്തിൽ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് എല്ലാം മൂത്രത്തിലൂടെ പുറന്തള്ളുന്നത് ആണ് കിഡ്നിയുടെ പ്രധാന ജോലി.
അതോടൊപ്പം തന്നെ നമ്മുടെ രക്തസമ്മർദ്ദം ശ്രദ്ധിച്ച് കൊണ്ടുപോവുക.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ അയൺ.. അതുപോലെ മറ്റ് എല്ലാത്തിനെയും ബാലൻസ് ചെയ്യുക.. ഏകദേശം മനുഷ്യശരീരത്തിൽ 5 ലിറ്ററോളം രക്തമുണ്ട്.. ഈ രക്തമെല്ലാം 25 മുതൽ 30 വരെയാണ് ഓരോ ദിവസവും കിഡ്നി പ്യൂരിഫൈ ചെയ്യുന്നത്.. അത്തരത്തിൽ ഗുണങ്ങളുള്ള ഒരു അവയവം ഒരു ദിവസം മുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.. അപ്പോൾ കിഡ്നിക്ക് സ്തംഭനം സംഭവിക്കുകയാണെങ്കിൽ നമ്മുടെ ശരീരം നേരത്തെ തന്നെ അതിൻറെ പ്രധാന ലക്ഷണങ്ങൾ ലക്ഷണം കാണിച്ചു തരുന്നതാണ്..
അത്തരത്തിലുള്ള പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ ആണ് എന്ന് ഇവിടെ പറയാൻ പോകുന്നത്.. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് മുഖത്തിലും കാലുകളിലും ഉണ്ടാകുന്ന നീർക്കെട്ട് ആണ്.. നമ്മുടെ കിഡ്നിയെ ബാധിക്കുമ്പോൾ ശരീരത്തിൽ വെള്ളം പുറത്തു പോകാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു.. അത്തരത്തിൽ ഉണ്ടാകുന്ന വെള്ളം എല്ലാം നമ്മുടെ മുഖങ്ങളിലും കാലുകളിലും കെട്ടികിടക്കുന്നു.. അതുകൊണ്ടാണ് നീർക്കെട്ട് അനുഭവപ്പെടുന്നത്.. രണ്ടാമതായി കാണപ്പെടുന്ന ലക്ഷണം മൂത്രത്തിൽ കൂടെയാണ്..