ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഞാൻ ഡയഗ്നോസിസ് ചെയ്യുന്ന മെത്തേഡ് എങ്ങനെയാണ് എന്നാണ്.. കാരണം ഭൂരിഭാഗം ആളുകളെയും ഞാൻ ഫോക്കസ് ചെയ്യുന്ന കാര്യം എന്ന് പറയുന്നത് കാൽ ആണ്.. ഈ കാൽ നോക്കിയിട്ട് എങ്ങനെയാണ് പല കാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റുന്നത് എന്നാണ്.. സത്യം പറഞ്ഞാൽ ഇത് ഇവിടെ വന്ന് നോക്കി കണ്ടു പിടിക്കേണ്ട കാര്യമില്ല.. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാകും.. കാൽ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉള്ളത് എന്ന്..
എന്തൊക്കെ ബുദ്ധിമുട്ടുകൾ ആണ് ഉള്ളത്.. അത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്.. അതിന് എന്താണ് ചെയ്യേണ്ടത്.. ഇത്തരം കാര്യങ്ങൾ ആണ്.. അപ്പോഴും നമ്മൾ ആദ്യം ചെയ്യേണ്ടത് ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ നമ്മുടെ കാൽ ഒന്ന് ശ്രദ്ധിക്കുക.. ആദ്യത്തെ കാര്യം എന്ന് പറയുന്നത് കാലിൻറെ കളർ മാറിയിട്ടുണ്ടോ എന്നുള്ളതാണ് ആദ്യം നോക്കേണ്ടത്.. കളർ അവർ നോക്കുന്നത് എന്തിനാണെന്ന് വെച്ചാൽ നോർമൽ ആയിട്ട് നമ്മുടെ ശരീരത്തിന് എല്ലാ ഭാഗത്തും ഒരു കളർ ആയിരിക്കും..
ഭൂരിഭാഗവും അങ്ങനെ തന്നെ ആയിരിക്കും പക്ഷേ ചില സാഹചര്യങ്ങളിൽ മുട്ടിനു താഴെ ബ്ലാക്ക് ഡോട്സ്.. ബ്രൗൺ ഡോട്ട്സ്.. അല്ലെങ്കിൽ കളർ മാറു വരിക.. അങ്ങനെ പല കളറുകൾ ആണ് കാലിൽ കാണുന്നത് എങ്കിൽ ആദ്യം മനസ്സിലാക്കുക ആ ഭാഗത്തേക്ക് രക്ത ഓട്ടം കുറവാണ് എന്ന്.. ഇത് പ്രധാനമായും ഉണ്ടാകുന്നത് ലിവർ റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ്.. അതുകൊണ്ടുതന്നെ ഞാൻ എല്ലാ വീഡിയോകളിലും പറയുന്ന കാര്യമാണ് ഫാറ്റിലിവർ നിസ്സാരക്കാരനല്ല എന്ന് ആദ്യം മനസ്സിലാക്കുക..