സ്ട്രോക്ക് അഥവാ പക്ഷാഘാതം വന്ന രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവിടെ ചെയ്യുന്ന പരിശോധനകൾ എന്തെല്ലാമാണ്.. സ്ട്രോക് സാധ്യത നമുക്ക് ഉണ്ടോ എന്ന് എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഒരു മനുഷ്യൻറെ ജീവിതത്തിൽ നമുക്കെല്ലാവർക്കും അറിയാം പെട്ടെന്നുള് അസുഖങ്ങൾ വരാറുണ്ട്.. അതിനകത്തെ പ്രധാനപ്പെട്ട ഒരു അസുഖമാണ് ഒരു മനുഷ്യനെ സ്ട്രോക്ക് വരിക എന്നത് പക്ഷാഘാതം വരിക എന്നത്.. പലപ്പോഴും നമ്മൾ അത് എങ്ങനെ തരണം ചെയ്യാം എന്നുള്ള ടെൻഷൻ പല രോഗികൾക്കും കാണും.. ഇതുപോലെ സ്ട്രോക്ക് വന്ന് രോഗികളെ ഇടയ്ക്ക് ഞാൻ സന്ദർശിച്ചിരുന്നു.. അവരോടെല്ലാം ഞാൻ പറയുന്നത് യാതൊരു പ്രയാസവും വേണ്ട.. ഇന്ന് അതിനെ ഒരുപാട് ട്രീറ്റ്മെൻറ് ഉണ്ട്.. പല ആളുകളും വന്ന പറയാറുണ്ട് കാറോടിച്ചു പോകുമ്പോൾ പക്ഷാഘാതം വന്ന് നേരെ ഹോസ്പിറ്റലിൽ എത്തി അതിൻറെ യഥാസമയത്ത് ട്രീറ്റ്മെൻറ് ലഭിച്ചു രക്ഷപ്പെട്ട ഒരുപാട് ആളുകളുണ്ട്..

കഴിഞ്ഞ ദിവസം തന്നെ എൻറെ സുഹൃത്തിൻറെ അച്ഛൻ ഇതുപോലെതന്നെ ഞാനാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞു വിട്ടത്.. അദ്ദേഹത്തിന് ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സിലായി.. ഇപ്പോൾ അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. വരാനിരുന്ന വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എനിക്ക് സാധിച്ചു.. അപ്പോൾ അതുകൊണ്ട് എനിക്ക് ചോദിക്കാനുള്ളത് ഏതു നമുക്ക് പക്ഷാഘാതം അല്ലെങ്കിൽ സ്റ്റോക്ക് വരാൻ സാധ്യത ഉള്ളപ്പോൾ ഏതു സാഹചര്യത്തിലാണ് സ്കാൻ ചെയ്ത ഇതിനെ നോക്കേണ്ടത് എന്നും അല്ലെങ്കിൽ എങ്ങനെയാണ് ഇത് നമുക്ക് പക്ഷാഘാതം ആണ് എന്ന് മനസ്സിലാക്കേണ്ട സാഹചര്യം ഏതുരീതിയിൽ ചെയ്യേണ്ടത് ആണ് എന്നാണ് പറയാനുള്ളത്..

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം സംഭവിച്ചുകഴിഞ്ഞാൽ ആശുപത്രിയിൽ ഉടനെ എത്തിക്കണമെന്ന് എല്ലാവർക്കും അറിയാം.. പക്ഷേ ആശുപത്രിയിൽ എത്തിയാൽ എന്തൊക്കെ പരിശോധനകളാണ് സാധാരണ ചെയ്യേണ്ടത് അല്ലെങ്കിൽ ചെയ്യുന്നത് എന്ന് എല്ലാവരും അറിഞ്ഞിരുന്നാൽ പലപ്പോഴും ഇതിനുള്ള കാലതാമസം ഒഴിവാക്കാൻ അതുപോലെ തീരുമാനമെടുക്കാനും എല്ലാവർക്കും സാധിക്കും..