വൈറ്റമിൻ സി സിറപ്പ് ഇനി ആർക്കും വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് തരുന്ന ടിപ്സ്..

മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുവാനും ഒപ്പം മുഖം നിറം വയ്ക്കുവാനും എന്താണ് മാർഗ്ഗം എന്ന് ചോദിച്ചാൽ ഒരു ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ അതാണ് വൈറ്റമിൻ സി സിറപ്പ്.. മാർക്കറ്റുകളിൽ പലപല ബ്രാൻഡുകളിൽ വൈറ്റമിൻ സി സിറപ്പ് ലഭ്യമാണ് എങ്കിലും സാധാരണക്കാർക്ക് ഒരു രീതിയിലും വാങ്ങാൻ കഴിയാത്ത അത്ര വിലയാണ് വൈറ്റമിൻ സി സിറ പ്പുകൾക്ക്.. അതും വാങ്ങിച്ചാൽ തന്നെ വളരെ കുറഞ്ഞ അളവിൽ മാത്രമേ ലഭിക്കുകയുള്ളൂ.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ ഗുണങ്ങളുള്ള വൈറ്റമിൻ സി സിറപ്പ് എങ്ങനെ വളരെ പെട്ടെന്ന് ഗുണങ്ങളോടുകൂടിയ തന്നെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. അതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്..

ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. വൈറ്റമിൻ സി സിറപ്പ് തയ്യാറാക്കുവാൻ ആയി നമുക്ക് ആദ്യം വേണ്ടത് വൈറ്റമിൻ സി പൗഡർ ആണ്.. നമ്മുടെ അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ എല്ലാം വളരെ കുറഞ്ഞ ചെലവിൽ ഈ പൗഡർ ലഭിക്കും.. ഞാനിത് ഓൺലൈൻ ആയി വാങ്ങിച്ചത് ആണ്.. ഇതിനെ നമുക്ക് ആവശ്യമായ വേണ്ടത് ഒരു അര ടീസ്പൂൺ വൈറ്റമിൻ സി പൗഡർ വേണം.. അതിനുശേഷം വേണ്ടത് മൂന്ന് ടീസ്പൂൺ റോസ് വാട്ടർ ആണ്.. ഇത് പച്ചവെള്ളം പോലെ ആകുന്നതുവരെ നല്ലപോലെ മിക്സ് ചെയ്യണം..

അതിനുശേഷം നമുക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടെ ആവശ്യമാണ്.. ഇനി ഇത് തയ്യാറാക്കി കഴിഞ്ഞാൽ എന്നും മുഖം ക്ലീൻ ചെയ്ത ശേഷം ദിവസവും രാവിലെയും രാത്രിയും കിടക്കുന്നതിനു മുമ്പ് മുഖത്ത് നല്ലപോലെ പുരട്ടാം.. അഥവാ നിങ്ങളുടെ സ്കിൻ മുഖക്കുരുവും അതുപോലെതന്നെ ഓയിലി സ്കിൻ ആണെങ്കിൽ ഗ്ലിസറിൻ ഒഴിവാക്കാം.. ഒരാഴ്ച തുടർച്ചയായി ദിവസവും രണ്ടുനേരം ഇത് ഉപയോഗിച്ചാൽ മുഖത്തിൽ നല്ല മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും.. ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല മാത്രമല്ല ഇത് കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ ഗുണം തന്നെ നമുക്ക് ലഭിക്കുകയും ചെയ്തു.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക..

Leave a Reply

Your email address will not be published. Required fields are marked *