സ്ത്രീകളിലെ ഗർഭപാത്രം എടുത്തു മാറ്റിയാൽ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ആവശ്യത്തിന് കുട്ടികൾ ഉണ്ടായാൽ പിന്നെ ആവശ്യമില്ലാത്ത ഒരു അവയവമാണോ ഗർഭാശയം.. ഗർഭാശയം എടുത്തു മാറ്റുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും.. ഗർഭാശയ രക്തസ്രാവം ആണ് സ്ത്രീകളുടെ പ്രധാന പ്രശ്നം.. ആദ്യ ആർത്തവം മുതൽ ആർത്തവവിരാമം വരെ ചിലപ്പോൾ അതിനു ശേഷവും തുടരുന്ന ബ്ലീഡിങ് ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ചികിത്സകൾ തേടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം.. 30 മുതൽ 50 വയസ്സു വരെയും ഗർഭാശയം എടുത്തു മാറ്റേണ്ടി വരുന്ന സ്ത്രീകൾ എണ്ണം വളരെ കൂടി വരികയാണ്..

എന്താണ് ഈ ബ്ലീഡിങ് കാരണങ്ങൾ.. ഗർഭാശയം എടുത്തു മാറ്റിയാൽ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും.. ഗർഭാശയം എടുത്തു മാറ്റാതെ ചികിത്സിക്കുന്ന രീതികൾ ആണോ നല്ലത്.. ഓരോ ചികിത്സ രീതികളുടെയും ഗുണദോഷങ്ങൾ എന്തൊക്കെയാണ്.. ഇതെല്ലാം ഓരോ സ്ത്രീകളും അവരുടെ പ്രിയപ്പെട്ട ആളുകളും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ്..

ആദ്യമായി എങ്ങനെയാണ് ബ്ലീഡിങ് ഉണ്ടാവാൻ കാരണം എന്ന് മനസ്സിലാക്കാം.. നമുക്കറിയാം ഒരു സൈക്കിൾ രീതിയിലാണ് നമ്മുടെ യൂട്രസ് അതുപോലെ ഹോർമോൺ പ്രവർത്തിക്കുന്നത്.. ഹോർമോണുകളാണ് നമ്മുടെ ഗർഭാശയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.. അപ്പോൾ അതിൽ വരുന്ന ഒരു ഇൻ ബാലൻസ് ആണ് ഗർഭാശയ രക്തസ്രാവത്തിന് കാരണമാകുന്നത്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രണ്ട് ഹോർമോണുകളാണ് സ്ത്രീ ഹോർമോണുകൾ എന്ന് അറിയപ്പെടുന്നത്.. ഈസ്ട്രജൻ പ്രൊജസ്ട്രോൺ ഉം ആണ് അവ..