ഗർഭപാത്ര ക്യാൻസർ കളുടെ പ്രധാന ലക്ഷണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇപ്പോൾ നമ്മൾ ലോക അർബുദ ദിനം.. ലോക വനിതാ ദിനവും എല്ലാം കഴിഞ്ഞു.. ഇതിൻറെ എല്ലാ ആഘോഷങ്ങളും പ്രവർത്തനങ്ങളും ഒക്കെ കഴിഞ്ഞിരിക്കുക ആണ്.. ഇപ്പോൾ സംസാരിക്കാൻ പോകുന്ന വിഷയം സ്ത്രീകളിലുണ്ടാകുന്ന കാൻസറുകളിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണുന്നത് ഗർഭപാത്ര ക്യാൻസറുകൾ ആണ്.. ഗർഭപാത്ര കാൻസറുകളെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിൽ നോക്കുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ കാണില്ല അതുകൊണ്ടാണ് ഇന്ന് ഈ വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്..

പ്രത്യേകിച്ചും നമ്മുടെ കേരളത്തിൽ ഈ ഇടയായി ഗർഭപാത്രം ക്യാൻസർ വളരെയധികം കൂടുതലായി കണ്ടുവരുന്നുണ്ട്.. ഇതിൻറെ കാരണവും എന്താണെന്ന് നോക്കുമ്പോൾ ജനിതക പരമായ കാരണം തന്നെയാണ് ഇതിൻറെ പ്രധാന കാരണം.. അതുകഴിഞ്ഞ് നോക്കുകയാണെങ്കിൽ നമുക്ക് അമിതവണ്ണം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ.. ഇതൊക്കെ നമ്മുടെ ഗർഭപാത്രം ക്യാൻസറിനെ കൂടുതൽ ആയിട്ടുള്ള കണക്കുകൾക്ക് കാരണമായി കാണപ്പെടുന്നു..

ആർത്തവ വിരാമം കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീ ബ്ലീഡിങ് കാണുകയാണെങ്കിൽ അത് ഒരിക്കലും അവഗണിക്കാൻ പാടില്ല കാരണം അങ്ങനെ കാണുകയാണെങ്കിൽ ഉടനെ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയോ അല്ലെങ്കിൽ ഒരു ഓങ്കോളജിസ്റ്റ് ന് കാണുകയോ ചെയ്ത ശേഷം ഒരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുകയാണെങ്കിൽ രോഗാവസ്ഥ നിർണയിക്കാൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *