മൂത്രക്കല്ല് വരാനുള്ള പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

നമ്മുടെ ശരീരത്തിൽ ഒരു ഗ്ലാസ് പീസ് വെച്ചിട്ട് പച്ചയായി നമ്മുടെ ശരീരത്തിൽ വച്ച് കീറുമ്പോൾ എന്താണ് അനുഭവം ഉണ്ടാക്കുക അതേ വേദന തന്നെയാണ് മൂത്രക്കല്ലിന് ഉണ്ടാകുന്ന വേദന എന്ന് പറയുന്നത്.. ചില രോഗികൾ നമ്മളോട് പറയാറുണ്ട് ഡോക്ടറെ മരണവേദന പോലും സഹിക്കാൻ പക്ഷേ ഈ വേദന ഒരിക്കലും സഹിക്കാൻ പറ്റില്ല മരിച്ചാൽ മതി എന്ന് തോന്നുന്നു.. അത്രയും കഠിനമായ വേദന ആയിരിക്കും.. ഒരുപക്ഷേ പ്രസവ വേദന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന വേദന ഇതുതന്നെ ആയിരിക്കും..

ഇതിൻറെ പ്രത്യേകത എന്ന് പറഞ്ഞാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇതൊരു മൂന്നുമടങ്ങ് കൂടുതലായി കാണുന്നത്.. അതുപോലെതന്നെ നമ്മുടെ അടുത്തുവരുന്ന ഒരു നൂറ് രോഗികളുടെ അതിലൊരു ഒൻപത് രോഗികൾക്ക് എങ്കിലും മൂത്രസംബന്ധമായ അസുഖങ്ങൾ ഉണ്ട് എന്ന് പറയാറുണ്ട്.. അപ്പോൾ എന്താണ് ഇതിൻറെ യഥാർത്ഥ കാരണങ്ങൾ..

അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ മൂത്രക്കല്ല് വരുന്നത്.. ഇതൊഴിവാക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ എല്ലാം നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. എന്താണ് renal സ്റ്റോൺ.. നമുക്കറിയാം നമ്മുടെ അരക്കെട്ടിനെ ഉള്ളിൽ ആയിട്ട് നമ്മുടെ നട്ടെല്ലിന് ഇരുവശങ്ങളിലും ആയിട്ടാണ് നമുക്ക് കിഡ്നി അല്ലെങ്കിൽ വൃക്ക സ്ഥിതി ചെയ്യുന്നത്.. ഈയൊരു വൃക്കകളാണ് നമ്മുടെ ശരീരത്തിൽ എല്ലാ വേസ്റ്റ് പ്രോഡക്റ്റ് കളെയും പുറന്തള്ളുന്നത്..നമ്മുടെ ശരീരത്തിൽ എന്ത് അനാവശ്യമായ ടോക്സിൻ വന്നു കഴിഞ്ഞാലും അത് മൂത്രത്തിലൂടെ പുറന്തള്ളുന്നത് നമ്മുടെ വൃക്ക ആണ്..

Leave a Reply

Your email address will not be published. Required fields are marked *