മൈഗ്രേൻ തലവേദനയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ.. ഇവ വീണ്ടും വരാത്ത രീതിയിൽ പൂർണമായും മാറ്റാൻ ഉള്ള മാർഗങ്ങൾ..

നാം വളരെ സാധാരണയായി കാണുന്നതും എന്നാൽ നിസ്സാരമായി എടുക്കുന്നതും ആണ് തലവേദന എന്നാൽ അതിൻറെ കാഠിന്യം വെച്ച് നോക്കുമ്പോൾ മൈഗ്രൈൻ എന്നുള്ളത് തലവേദനയുടെ ഏറ്റവും അങ്ങേയറ്റം ഉള്ള അവസ്ഥയാണ്.. എന്താണ് മൈഗ്രൈൻ.. എങ്ങനെ നമുക്ക് ഇത് പരിഹരിക്കാൻ സാധിക്കും എന്ന് നോക്കാം.. പല രോഗികളും ഹോസ്പിറ്റലിൽ വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് നല്ല തലവേദനയാണ്.. ഇത് മാറുന്നില്ല മൈഗ്രേൻ തന്നെയാണ് എന്നുള്ളത്.. പക്ഷേ ഇത് കൂടുതൽ ഡീറ്റെയിൽ ആയി ചോദിക്കുമ്പോഴാണ് ഇത് മൈഗ്രേൻ അല്ല നോർമൽ ആയിട്ടുള്ള തലവേദന മാത്രമാണ് എന്ന്..

എങ്ങനെയാണ് മറ്റ് തലവേദനകളിൽ നിന്ന് മൈഗ്രേൻ എന്ന തലവേദനയെ വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം.. പലതരം തലവേദനകൾ നമ്മൾ കണ്ടുവരാറുണ്ട്.. ടെൻഷൻ ഹെഡ് എയ്ക്ക് എന്നുള്ളത് പൊതുവേ നമ്മുടെ ഫോർഹെഡ് ഭാഗത്താണ് കാണുന്നത് എങ്കിൽ അത് ടെൻഷൻ ഹെഡ് എയ്ക്ക് ആയിരിക്കും..

അതല്ലെങ്കിൽ കണ്ണിൻറെ ഉൾഭാഗത്ത് ആയിട്ടാണ് തലവേദനകൾ അനുഭവപ്പെടുന്നത് എങ്കിൽ അത് ക്ലസ്റ്റർ ഹെഡ് എയ്ക്ക് ആണ്.. അതും അല്ലാതെ പല രോഗികളും പറയാറുണ്ട് നമ്മുടെ താടിയെല്ലിന് ഭാഗത്ത് ഭയങ്കര വേദന ആണ്.. അതുപോലെ കൺപോളയുടെ ഭാഗത്ത് നല്ല വേദനകളാണ്.. അവിടെ അമർത്തുമ്പോൾ നല്ല വേദന അനുഭവപ്പെടാറുണ്ട്.. അത് നമ്മൾ കോമൺ ആയി പറയുന്ന ലക്ഷണങ്ങളാണ്.. എന്നാൽ മൈഗ്രൈൻ ഉള്ള തലവേദനകൾ എങ്ങനെയാണ് കണ്ടുവരാറുള്ളത് എന്ന് നമുക്ക് നോക്കാം.. പൊതുവേ ഒരു ഭാഗത്തായിട്ടാണ് ഇവ വരാറുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *