ഇന്ന് നിങ്ങൾക്ക് പ്രമേഹത്തെ കുറിച്ച് ഒരു ചെറിയ വിവരണം നൽകുവാനാണ് വന്നിരിക്കുന്നത്.. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണ് ഡയബറ്റീസ് അഥവാ പ്രമേഹം.. എല്ലാ ഡയബറ്റിസും ഒരേ തരത്തിലുള്ളവയല്ല.. പ്രധാനമായും മൂന്ന് തരത്തിലുള്ള ഡയബറ്റീസ് ആണ് നമ്മൾ കണ്ടുവരുന്നത്.. അതിൽ തന്നെ ആദ്യമായി കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് വൺ ഡയബറ്റിസ്.. ഈ അവസ്ഥയിൽ നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കഴിവ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ്..
അതുകൊണ്ടുതന്നെ ഇതിൻറെ ചികിത്സയുടെ ഭാഗമായി നമ്മൾ ഇൻസുലിൻ കുത്തി വയ്ക്കും.. ശരീരത്തിൽ ഇൻസുലിൻ കൂടുതൽ ഇല്ലാത്തതു കൊണ്ട് തന്നെ നമ്മൾ ഒന്നോ രണ്ടോ ഡോസ് ഇൻസുലിൻ വിട്ടുപോയാൽ തന്നെ കുട്ടിയുടെ അവസ്ഥ വളരെ മോശം ആകുകയും ചെയ്യുന്നു.. എന്നാൽ ശരിയായ ചികിത്സയിലൂടെ തന്നെ രോഗം നിയന്ത്രിക്കുവാനും സങ്കീർണതകൾ ഒഴിവാക്കാൻ സാധ്യമാണ്..
അടുത്തതായി മുതിർന്ന ആളുകളിൽ കണ്ടുവരുന്ന ടൈപ്പ് 2 ഡയബറ്റിസ്.. ഈ ഡയബറ്റിസ് ആണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. 85 മുതൽ 95 ശതമാനം വരെ എല്ലാ പ്രമേഹരോഗികളിലും ഈ ഡയബറ്റിസ് ആണ് ഉള്ളത്.. ശരീരത്തിൽ ഇൻസുലിൻ അളവ് നോർമൽ ആയി തന്നെയാണ് ഉള്ളത് എന്നാൽ ഇൻസുലിൻ കൃത്യമായ രീതിയിൽ അത് പ്രവർത്തിക്കേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല.. ഇത് പല കാരണങ്ങൾ കൊണ്ടാവാം..