ഇന്ന് സംസാരിക്കാൻ പോകുന്നത് കുട്ടികളിലുണ്ടാവുന്ന കിഡ്നി വീക്ക് ത്തെക്കുറിച്ച് ആണ്.. അത് മൂത്രം കിഡ്നിയിൽ കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത് സാധാരണയായി വരുന്നത്.. ഇത് കുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്.. ഒരു 300 കുട്ടികൾ എടുത്താൽ അതിൽ മിനിമം ഒരു കുട്ടി എങ്കിലും കാണാൻ സാധിക്കുന്ന അസുഖമാണ്.. അപ്പോൾ അതിൻറെ കാരണങ്ങളിലേക്ക് നമുക്ക് വരാം.. കിഡ്നിയിൽ നിന്ന് സാധാരണഗതിയിൽ മൂത്രം കുഴൽ വഴി മൂത്രം പുറത്തേക്കു പോകുമ്പോൾ അതിൻറെ സ്വാഭാവികമായ പോക്കിന് എന്തെങ്കിലും തടസ്സം അനുഭവപ്പെടുമ്പോൾ കിഡ്നി വീക്കം ഉണ്ടാകുന്നു.. മറ്റൊരു കാരണം മൂത്രം കിഡ്നി യിലേക്ക് തിരികെ പോകുന്ന സംഭവങ്ങളാണ്..
അപ്പോൾ ഈ ബ്ലോക്കുകൾ എവിടെയൊക്കെ ഉണ്ടാകാം.. കിഡ്നിയിൽ നിന്നും മൂത്ര കുഴൽ തുടങ്ങുന്ന ഭാഗത്ത് ഉണ്ടാവുന്നതാണ് വളരെ സാധാരണമായ ഒരു കാരണം.. ഇനി മറ്റ് ബ്ലോക്കുകൾ ഉണ്ടാകാനുള്ള കാരണം മൂത്ര കുഴൽ മൂത്രസഞ്ചി ലേക്ക് കടക്കുന്നു ഭാഗത്ത് ഒരു തടസ്സം ഉണ്ടാകുമ്പോൾ അതിൻറെ ഫലം ആയിട്ടും ഇങ്ങനെ ഉണ്ടാകാറുണ്ട്..
മൂത്രസഞ്ചിയുടെ അകത്ത് മൂത്ര കുഴൽ തുറക്കുന്നു ഭാഗത്ത് ഒരു വീക്കം ഉണ്ടാകുന്നു.. അത് മൂലവും കിഡ്നി വീക്കം വരാം സാധ്യത ഉണ്ട്.. ആൺകുട്ടികളിൽ എടുത്താൽ മൂത്രസഞ്ചിയുടെ താഴേക്ക് വാൽവ് ഉണ്ടാവാം ചില അവസരങ്ങളിൽ ഇതും ഒരു പ്രധാന കാരണമാണ്.. ഇനി മറ്റൊരു കാരണം മൂത്രം മൂത്രസഞ്ചിയിൽ നിന്ന് കിഡ്നി യിലേക്ക് കയറുന്ന ഒരു അവസ്ഥയാണ്.. ഇതും വളരെ കുട്ടികളിൽ കോമൺ ആയി കണ്ടു വരുന്ന ഒരു അസുഖമാണ്.. കൂടാതെ മറ്റ് കാരണങ്ങൾ എന്ന് പറയുന്നത് മൂത്ര കുഴൽ സ്ഥാനം തെറ്റി ഉള്ള അവസ്ഥകൾ കാരണം വരാം..