ആർത്തവം എന്ന് കേൾക്കുമ്പോൾ തന്നെ പല ആളുകൾക്കും ടെൻഷനാണ്.. ഒരു പെൺകുട്ടി അവളുടെ അമ്മയാകാനുള്ള കഴിവ് അതല്ലെങ്കിൽ പ്രത്യുൽപാദനശേഷി കൈവരിച്ച എന്നുള്ളത് മാത്രമാണ് ആർത്തവം എന്നുള്ളതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്.. ഒരു കുട്ടി ജനിക്കുമ്പോൾ അവളുടെ ശരീരത്തിൽ കോടാനുകോടി ഓവങ്ങൾ ഉണ്ടാവും..
ഇത് നമ്മുടെ തലച്ചോർ മുതൽ അണ്ഡാശയം വരെയുള്ള ഭാഗങ്ങൾ അതായത് ഹൈപ്പോതലാമസ്.. പിറ്റ്യൂട്ടറി.. തലാമസ് എന്നിവയുടെ കൂട്ടമായ സഹായത്തോടുകൂടി ഇവയിൽ ഉള്ള എല്ലാ ഓവങ്ങളിൽ നിന്നും ഒരു ഓവം മാത്രം പൂർണ്ണ വളർച്ചയെത്തും ഇങ്ങനെ വളർച്ചയിൽ എത്തുന്ന ഓവത്തെ ആണ് നമ്മൾ ഓവിലേഷൻ അല്ലെങ്കിൽ അണ്ഡവിസർജനം എന്ന് പറയുന്നത്.. സാധാരണ നമ്മുടെ നാടുകളിലൊക്കെ പതിനൊന്നു വയസ്സു മുതൽ 14 വയസ്സിലെ ഉള്ളിലാണ് ആർത്തവം തുടങ്ങുന്നത് കാണാറുള്ളത്..
ഇത് ചിലപ്പോൾ നമ്മുടെ ജീവിത ശൈലി ആയി ബാധിച്ചിരിക്കാം.. അതുകൊണ്ടുതന്നെ ചില ആളുകളിൽ ഇത് 12 വയസ്സിലും 13 വയസ്സിലും മറ്റു ചില ആളുകൾക്ക് അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരുപക്ഷേ 14 വയസ്സ് കഴിഞ്ഞ അല്ലെങ്കിൽ 15 വയസ്സു കഴിഞ്ഞ കാണാറുണ്ട്.. ഇതൊന്നും നമ്മൾ പേടിക്കേണ്ട കാര്യമില്ല.. 15 വയസ്സ് കഴിഞ്ഞിട്ടും ആർത്തവം തുടങ്ങിയില്ലെങ്കിൽ മാത്രം നമുക്ക് ഒരു ഡോക്ടറെ പോയി കാണാം..