ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ട്രസ്സ് എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ്.. പല ആളുകളോടും ചോദിക്കാറുണ്ട് ടെൻഷൻ ഉണ്ടോ എന്ന്.. അപ്പോൾ അവര് പറയും എനിക്ക് ടെൻഷൻ ഒന്നുമില്ല ഇല്ല.. എല്ലാംകൊണ്ടും ഞാൻ ഓക്കെയാണ് നല്ല കുടുംബം ഉണ്ട് നല്ല ജോലിയുണ്ട്.. യാതൊരു കുഴപ്പവുമില്ല ഞാൻ ഒക്കെയാണ് എന്നാണ് പലരും പറയുന്നത് പക്ഷേ അവരുടെ രോഗങ്ങളും രോഗലക്ഷണങ്ങളും എല്ലാം വെച്ചുനോക്കുമ്പോൾ ടെൻഷൻ ആകാനാണ് സാധ്യത കൂടുതൽ.. പക്ഷേ അവർ സമ്മതിക്കില്ല..
ഭർത്താവിനോട് ചോദിച്ചാൽ ടെൻഷനില്ല എന്ന് പറയും പക്ഷേ ഭാര്യയോട് ചോദിച്ചാൽ ടെൻഷൻ ഉണ്ട് എന്ന് പറയും.. എൻറെ ഭർത്താവിന് ടെൻഷൻ ഉണ്ട് എന്ന് പറയുന്ന ആളുകളുണ്ട്.. ഭർത്താവ് സമ്മതിച്ചു തരില്ല എനിക്ക് അത്തരം പ്രശ്നങ്ങൾ ഇല്ല എന്ന് പറയും.. നമ്മൾ ടെൻഷൻ അടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത്..
നമ്മുക്ക് കുഴപ്പമില്ല എന്ന് പറഞ്ഞാലും നമ്മൾ പല രീതിയിലുള്ള ഗുളികകൾ മരുന്നുകൾ കഷായങ്ങൾ കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾ മാറുന്നില്ല എന്ന് ഉണ്ടെങ്കിൽ.. ഇതിനെ തടയുന്ന ഒരു കാര്യമാണ് ഈ ടെൻഷൻ എന്ന് പറയുന്നത്.. ഈ ടെൻഷൻ എന്ന് പറയുന്ന കാര്യം നമ്മളെ ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ നമുക്ക് ഉണ്ടോ എന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനൊരു പരിഹാരം ചെയ്യാൻ സാധിക്കും.. അല്ലെങ്കിൽ നമ്മൾ ഇങ്ങനെ ആശുപത്രികൾ തോറും കയറി ഇറങ്ങി കൊണ്ടേയിരിക്കും..