എന്താണ് സ്ട്രോക്ക്.. എന്തൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ.. എങ്ങനെയൊക്കെയാണ് സ്ട്രോക്ക് വരുന്നത്.. അത് വരുന്നത് എങ്ങനെയാണ് മനസ്സിലാക്കുന്നത്.. ഇതിൻറെ പ്രധാന ചികിത്സകൾ എന്തൊക്കെയാണ്.. അതിനെ നമുക്ക് എങ്ങനെ തടയാൻ സാധിക്കും..ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് എന്ന് പറയാൻ പോകുന്നത്.. സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ലോകത്ത് ഓരോ 6 സെക്കൻഡു കളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു.. അത് പുരുഷന്മാരിൽ ആറിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും ഉണ്ടാവുന്നുണ്ട്.. അതിൽ പ്രധാനമായും പറയുന്നത് പെട്ടെന്ന് നടക്കാൻ പറ്റാത്ത ആവുക.. അതുപോലെ പെട്ടെന്ന് കണ്ണുകൾ കാണാതിരിക്കുക..
അതുപോലെ ചിരി ഒരു വശത്തേക്ക് പെട്ടെന്ന് കോടി പോവുക.. പെട്ടെന്ന് സംസാരിച്ചു നിൽക്കുമ്പോൾ കൈ താഴെ വീണു പോവുക.. കൈകളിലെ ബലക്കുറവ് അതുപോലെതന്നെ സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട്.. വാക്കുകൾ സംസാരിക്കാൻ കിട്ടാതിരിക്കുക അല്ലെങ്കിൽ പറയുന്ന വാക്കുകൾ കുഴഞ്ഞു പോവുക.. അല്ലെങ്കിൽ കാലിന് ബലക്കുറവ് വരിക.. ഇതുപോലെ ഒരുപാട് ലക്ഷണങ്ങളുണ്ട്.. ഇത് വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി ചികിത്സകൾ നൽകണം..
എത്രയും പെട്ടെന്ന് തന്നെ ഒരുപാട് സംവിധാനങ്ങളുള്ള ഹോസ്പിറ്റലിൽ എത്തിക്കണം.. ഈ സ്ട്രോക്ക് പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ഹാർട്ടറ്റാക്ക് പോലെ വേദന ഉണ്ടാവില്ല.. ഒരിക്കലും സ്ട്രോക്ക് ഉള്ള രോഗി വേദന ഉണ്ട് എന്ന് പറയില്ല.. ഇതു വന്നാൽ ക്ഷീണം വന്നു കിടക്കും അല്ലെങ്കിൽ സംസാരിക്കാൻ പറ്റാതെ ആവും.. അല്ലെങ്കിൽ പെട്ടെന്ന് ആളുകൾ വിചാരിക്കും ഇത് ഷുഗർ പറഞ്ഞതാണ്.. ബിപി കുറഞ്ഞതാണ് അല്ലെങ്കിൽ ഉറക്കമില്ലായ്മ ആണ്.. അല്ലെങ്കിൽ ടെൻഷനാണ് ഡിപ്രഷൻ ആണ് അങ്ങനെ പല എക്സ്പ്ലനേഷൻ ഉണ്ടാവും..