പല്ലുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ.. പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം പല്ലുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ കുറിച്ചാണ്.. കഴിഞ്ഞ ദിവസം എന്നെ കാണാൻ ആയി ഒരു രോഗി വന്നിരുന്നു.. ഇപ്പോൾ കൊറോണ കാലം ആയതുകൊണ്ടുതന്നെ രോഗി മാസ്ക് ധരിച്ച് പരിശോധനയ്ക്ക് വന്നു.. മാസ്ക് ഊരി അതിനുശേഷം രോഗി എന്നോട് പറഞ്ഞ ആദ്യ വാക്ക് എന്താണ് എന്ന് വച്ചാൽ ഈ മാസ്ക് ഒരു അനുഗ്രഹമാണ് ഡോക്ടർ.. അപ്പോൾ ഞാൻ വളരെ അത്ഭുതത്തോടെ കൂടി രോഗിയെ നോക്കിയപ്പോൾ പറഞ്ഞത് ആ വ്യക്തിക്ക് 32 വയസ്സായി സ്ത്രീയാണ്.. ഞാൻ ഒരുപാട് ചായ കുടിക്കുന്ന വ്യക്തിയാണ്.. ദിവസവും 12 ചായ കുടിക്കും.. പക്ഷേ പ്രോപ്പർ ആയിട്ട് പല്ല് ക്ലീൻ ചെയ്യാൻ സാധിക്കാറില്ല..

അതുകൊണ്ടുതന്നെ നല്ല രീതിയിൽ പല്ലിൽ കറ കൾ ഉണ്ട്.. അപ്പോൾ ഇതുകൊണ്ടു തന്നെ രോഗിക്ക് മറ്റുള്ളവരുടെ മുൻപിൽ പോയി ചിരിക്കാൻ വളരെ ഒരു ആത്മവിശ്വാസം കുറവുണ്ട്.. അപ്പോൾ ഞാൻ പരിശോധിച്ചു കഴിഞ്ഞപ്പോൾ ഇതല്ലാതെ വലിയ മേജർ പ്രശ്നങ്ങൾ പറയാൻ ഒന്നുമില്ല.. കുറച്ചു കറകൾ ഉണ്ട് അല്ലാതെ പല്ലിന് യാതൊരുവിധ കേടുകളും ഇല്ല.. ഒരു അരമണിക്കൂർ ക്ലീനിങ് ചെയ്തതോടുകൂടി രോഗിയുടെ പല്ലിലെ എല്ലാ കറകളും മാറി നല്ലൊരു ആത്മവിശ്വാസത്തെ രോഗിക്ക് തിരികെ കൊടുക്കുവാൻ സാധിച്ചു..

ഇനി നമ്മൾ പലപ്പോഴും വിചാരിക്കും വളരെ ബുദ്ധിമുട്ടാണ്.. പല്ലുകളിലെ ഇത്തരം കറകൾ.. സത്യം പറഞ്ഞാൽ എന്തുകൊണ്ടാണ് പല്ലുകൾക്ക് ഇത്തരം നിറവ്യത്യാസങ്ങൾ ഉണ്ടാവുന്നത്.. പല കാരണങ്ങളുണ്ട് ഒന്നാമത്തേത് ചായയും കാപ്പിയും അമിതമായി ഉപയോഗിക്കുന്നതുമൂലം.. പിന്നെ പുകവലി.. പിന്നെ വരുന്നത് ബ്രഷിംഗ് കറക്റ്റ് രീതിയിൽ അല്ലെങ്കിൽ.. അതുപോലെ വല്ല മരുന്നുകൾ കഴിക്കുമ്പോൾ ഇത്തരം ബുദ്ധിമുട്ട് വരാറുണ്ട്.. അങ്ങനെ പലവിധ കാരണങ്ങളുണ്ട്..