സാധാരണയായി നമ്മുടെ ശരീരത്തിൽ നിന്നും 50 മുതൽ 100 മുടികൾ വരെ ഒരു ദിവസം കഴിഞ്ഞു പോകാറുണ്ട്.. അതിൽ കൂടുതൽ ആയിട്ട് അതായത് 100 മുകളിൽ കൂടുതൽ മുടികൾ കൊഴിഞ്ഞു പോകുമ്പോഴാണ് നമ്മൾ അതിനെ മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. സാധാരണ നമ്മുടെ ബെഡ്ഡിൽ അപ്പോൾ തന്നെ തറയിൽ.. അതുപോലെ ബാത്റൂമിൽ ഇതൊക്കെയാണ് നമ്മൾ മുടി എത്രത്തോളം പോകുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നത്.. അപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ കാണപ്പെടുന്ന ഈ മുടികൊഴിച്ചിൽ ചെറിയ കുട്ടികളിൽ പോലും കാണപ്പെടുന്ന എന്നുള്ളതാണ് ഭയങ്കരമായി ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യം.. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. അപ്പോൾ ഇതിൻറെ മറ്റു കാര്യങ്ങൾ എന്തൊക്കെയാണ്.. അപ്പോൾ ഇന്ന് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യാം..
അപ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന മുടികൊഴിച്ചിൽ സ്ത്രീകളിൽ ആണെങ്കിൽ ഉള്ള മുടി കട്ടി കുറഞ്ഞ രീതിയിലേക്ക് വരും.. പുരുഷന്മാരിൽ ആണെങ്കിൽ നെറ്റി കയറും.. കഷണ്ടി രൂപത്തിലാവും.. അപ്പോൾ ഇതിൻറെ കാരണങ്ങളെന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. രണ്ട് കാരണങ്ങളാണുള്ളത്..
അക്യൂട്ട് കാരണം എന്ന് പറയുമ്പോൾ പെട്ടെന്ന് വരുന്നതാണ്.. ക്രോണിക് ആണെങ്കിൽ പാരമ്പര്യമായി വരുന്ന കാരണങ്ങൾ.. പാരമ്പര്യം എന്നു പറയുമ്പോൾ നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും കഷണ്ടി ഉണ്ടെങ്കിൽ തീർച്ചയായിട്ടും അത്തരം പ്രശ്നങ്ങൾ നമുക്ക് വരാനുള്ള സാധ്യതകൾ ഉണ്ട്.. പിന്നെ നമ്മുടെ പ്രായം എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളിൽ പ്രായം സംബന്ധമായി നടക്കുന്നു അതായത് എല്ലുകൾക്ക് ആണെങ്കിൽ എല്ല് തേയ്മാനം.. അതുപോലെതന്നെ നമ്മുടെ മുടിക്കും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നു..