കൊളസ്ട്രോൾ എന്ന വില്ലനെ പേടിച്ച് ഇന്ന് ഭക്ഷണം തന്നെ കഴിക്കാൻ എല്ലാവർക്കും ഭയമാണ്.. ഒരുകാലത്ത് 40 വയസ്സിനു മുകളിലുള്ള ആളുകളിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് നമ്മുടെ ചെറുപ്പക്കാരിൽ വളരെ കൂടുതലായി കണ്ടുവരുന്നു.. പ്രമേഹം പ്രഷർ എന്നീ ജീവിതശൈലി രോഗങ്ങളെ പോലെ നമ്മുടെ കേരളത്തിൽ അല്ലെങ്കിൽ മലയാളികളുടെ ഇടയിൽ വളരെ സർവസാധാരണമായി മാറിയിരിക്കുകയാണ് കൊളസ്ട്രോൾ.. ഒരു സൂപ്പർ മാർക്കറ്റ് അല്ലെങ്കിൽ പലചരക്ക് കടകളിൽ ചെന്നാൽ പോലും നമ്മൾ വാങ്ങുന്ന പായ്ക്കറ്റിന് പുറകിൽ കൊളസ്ട്രോൾ കുറവ് എന്ന്.. കൊളസ്ട്രോൾ രഹിതം എന്ന ലേബൽ ഉണ്ടോ എന്ന് നോക്കുന്നവരാണ് നമ്മളിൽ പലരും..
അതുകൊണ്ടുതന്നെ എന്താണ് കൊളസ്ട്രോൾ.. എന്തുകൊണ്ടാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ കൂടുന്നത്.. ഇതു കൂടുമ്പോൾ നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷനങ്ങൾ എന്തൊക്കെയാണ്.. ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്.. കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യുന്നതിനുമുമ്പ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ ഇന്ന് പറയുന്നത്.. എന്താണ് കൊളസ്ട്രോൾ.. നമ്മുടെ രക്തത്തിൽ അതുപോലെ കോശ കലകളിൽ കാണുന്ന കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോൾ..
ഇതിൻറെ അളവ് അമിതമാകുമ്പോൾ ആണ് ഇത് രോഗമായി മാറുന്നത്.. ഈ കൊഴുപ്പ് നമ്മുടെ രക്തധമനികളിൽ അടിഞ്ഞു കൂടുകയും കാലക്രമേണ രക്ത ഓട്ടത്തിന് ഒക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.. നമ്മുടെ ശരീരത്തിൽ രണ്ടുതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്.. ഒന്നാമത്തേത് ഉയർന്ന സാന്ദ്രതയുള്ള hdl ഇതിനെയാണ് നമ്മൾ നല്ല കൊളസ്ട്രോൾ എന്നു പറയുന്നത്.. മറ്റൊന്നാണ് താഴ്ന്ന സാന്ദ്രതയുള്ള എൽഡിഎൽ ഇതിനെയാണ് നമ്മൾ ചീത്ത കൊളസ്ട്രോൾ എന്നു പറയുന്നത്.. കൊഴുപ്പും പ്രോട്ടീനും കൂടി ചേർന്ന് ഇവ ആണ് ലിപ്പോ പ്രോട്ടീനുകൾ..