ദൈനംദിന ജീവിതത്തിൽ നമ്മൾ പലരും നേരിടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് ഞാനിന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത്.. അത് കൂർക്കം വലി യെ കുറിച്ചു ആണ്.. 45 ശതമാനത്തോളം ആളുകൾ രാത്രിയിൽ ഉറക്കത്തിനിടയിൽ കൂർക്കംവലിക്കാർ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. പക്ഷേ കൂർക്കം വലിക്കുന്നു ആളുകൾ ഇത് പലപ്പോഴും അറിയുക പോലുമില്ല.. ജീവിതപങ്കാളികളോ അല്ലെങ്കിൽ മറ്റ് റൂമിൽ താമസിക്കുന്ന ആളുകളാണ് സാധാരണ ഇത് കണ്ടു പിടിക്കുന്നത്.. മാത്രമല്ല ഇതൊരു പ്രശ്നമായി ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്യുന്നത്..
പാശ്ചാത്യ ലോകത്ത് കൂർക്കംവലി പലപ്പോഴും വിവാഹമോചനം വരെ കാരണമായി വരാറുണ്ട്.. പലപ്പോഴും നമ്മൾ വളരെ നിസാരമായി തള്ളിക്കളയുന്ന കൂർക്കംവലി ചിലപ്പോൾ ഒരു രോഗലക്ഷണമായി മാറിയേക്കാം.. സാധാരണ കൂർക്കംവലി നമ്മൾ നിസാരമായി കാണേണ്ടത് എപ്പോഴൊക്കെ.. അതായത് ഉറക്കത്തിനിടയിൽ ഒരാൾ കൂർക്കം വലിക്കുന്നുണ്ട് എങ്കിൽ അതിനിടയിൽ ഒരു പത്ത് സെക്കൻഡ് വരെ ശ്വാസം നിലച്ച ഒരു അവസ്ഥ കാണുകയാണെങ്കിൽ കൂടെ കിടക്കുന്ന ആളുകൾക്ക് വരെ തോന്നിപ്പോകും കാരണം ഇയാൾ ശ്വാസം വലിക്കുന്ന ഉണ്ടോ എന്ന്..
അത് ഒരു പത്ത് സെക്കൻഡുകൾ ഓളം നീണ്ടുനിൽക്കുകയാണെങ്കിൽ നമ്മൾ ഇതിനെ ശ്രദ്ധിക്കണം.. ഇത് സ്ലീപ് അപ്നിയ എന്ന രോഗത്തിൻറെ ലക്ഷണങ്ങൾ ആയേക്കാം.. ശ്വാസം നമ്മുടെ മൂക്കു മുതൽ ശ്വാസനാളികൾ വരെ എത്തുന്നതിന് ഇടയിൽ എവിടെയെങ്കിലും ചെറിയ രീതിയിൽ തടസ്സങ്ങൾ നേരിടുമ്പോൾ ടിഷ്യൂ സിന് ഉണ്ടാകുന്ന വൈബ്രേഷൻ മൂലമാണ് ശബ്ദം കേൾക്കുന്നത്..